കുളത്തൂപ്പുഴ: കുളത്തൂപ്പുഴ പോലീസിനെ വെട്ടിച്ച് കാടുകയറിയ പോക്സോ കേസിലെ പ്രതി പിടിയിലായി. പാലക്കാട് കൊപ്പത്ത് 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പോലീസിനെ വെട്ടിച്ചു കടó് മണിക്കൂറുകള്‍ക്കുള്ളിð പിടിയിലായത്. തൃശ്ശൂര്‍ എടക്കഴിയൂര്‍, കറുത്താറന്‍ വീട്ടില്‍ കെ.എം. ബാദുഷ (27)യെയാണ് കുളത്തൂപ്പുഴയില്‍ നിന്നും പിടികൂടിയത്.
കുളത്തൂപ്പുഴ സ്റ്റേഷനിലെ പോലീസ് സംഘം ഇയാളെ വ്യാഴാഴ്ച പിടികൂടിയിരുന്നു. പിടികൂടിയ ശേഷം കുളത്തൂപ്പുഴ സ്റ്റേഷനില്‍ കൊïുവന്ന പ്രതി പക്ഷേ സ്റ്റേഷനില്‍ നിന്ന് തന്ത്രപൂര്‍വം പോലീസിനെ വെട്ടിച്ച് ഓടിപ്പോയി. രാത്രി മുഴുവന്‍ കാട്ടിലൊളിച്ചിരുന്ന പ്രതി നെടുവണ്ണൂര് കടവിലുള്ള കടയിലെത്തി മാസ്കും ബീഡിയും ആവശ്യപ്പെട്ടപ്പോള്‍ കടയുടമ അപ്പു പ്രതിയെ തിരിച്ചറിയുകയായിരുന്നു. എóാð ഇയാള്‍ അവിടെ നിó് വീïും രക്ഷപ്പെടാന്‍ ശ്രമിച്ചു.
നാട്ടുകാരുടെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും കുളത്തൂപ്പുഴ പോലീസിന്റെയും സംയുക്തമായ ശ്രമത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. കുളത്തൂപ്പുഴ ഏഴംകുളം സ്വദേശിനിയായ പെണ്‍കുട്ടിയെ കോയമ്പത്തൂരില്‍ വച്ച് പരിചയപ്പെടുകയും ഒരുമിച്ച് താമസിച്ചുവരികയുമായിരുന്നു.
കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയതിന് കുളത്തൂപ്പുഴ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുï്. കുളത്തൂപ്പുഴ സിഐ ഗിരീഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: