വലിയ പരിവര്‍ത്തനമാണ് ആഗോള രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദശാബ്ദങ്ങളായി ലോകക്രമത്തില്‍ അമേരിക്ക പുലര്‍ത്തുന്ന മേധാവിത്വം ((hegemony)വലഴലാീി്യ) ചൈനയുടെ വളര്‍ച്ചയിലൂടെ ചോദ്യം ചെയ്യപ്പെടുകയാണ്. ശക്തമായ ഒരു രാജ്യത്തെ ആഗോളവ്യവസ്ഥയില് മറികടക്കാന്‍ ഒരു രാജ്യം ശ്രമിക്കുമ്പോള്‍ അവിടെ യുദ്ധത്തിന്റെ സാധ്യതയെപ്പറ്റി നയതന്ത്രജ്ഞര്‍ ആരായാറുണ്ട്. അവര്‍ ഇതിനെ തുസ്സിഡിഡീസThucydides trapറശറല െൃേമു) എന്ന് വിളിക്കുന്നു. പക്ഷെ, ഈ ലോക ശക്തികള്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് ശ്രമിക്കാതെ മറ്റ് രാജ്യങ്ങളെ ഉപയോഗിച്ച് പരസ്പരം പോരടിക്കുകയാണ്. പശ്ചിമേഷ്യയില്‍ ഇന്ന് അരങ്ങേറുന്നതും അതുപോലെയൊരു അപരയProxy warജൃീഃ്യ ംമൃ).
ഇക്കാലമത്രയും ഇസ്രായേലിനെ ശത്രുപക്ഷത്ത് നിര്‍ത്തിയ അറബ് രാജ്യങ്ങളില്‍ പലരും അവരുടെ സമീപനം മാറ്റുകയാണ് എന്ന സന്ദേശമാണ് എബ്രഹാം അക്കോര്‍ഡ് നല്‍കുന്നത്. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രായേല്‍-യു.എ.ഇ-ബഹ്റൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ കരാറില്‍ ഒപ്പിട്ടത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടങ്ങുന്നതിനോടൊപ്പം ശാസ്ത്ര-സാങ്കേതിക-വാണിജ്യ മേഖലകളില്‍ കൂട്ടായ പ്രവര്‍ത്തനം നടത്തുവാനും ഈ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഏഴ് മുതല്‍ ഒന്‍പത് അറബ് രാജ്യങ്ങള്‍ കൂടി ഇസ്രായേലുമായി കരാറിലേര്‍പ്പെടും എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയും കൗതുകത്തോടെയാണ് ലോകം കേട്ടത്. അമേരിക്കയുമായി അടുത്ത ബന്ധമുള്ള സൗദി അറേബ്യയും ഇസ്രായേലിനെ രാഷ്ട്രമായി അംഗീകരിച്ച് അവരുമായി സമാധാന കരാറില്‍ ഒപ്പിടാന്‍ സാധ്യത യുണ്ട്.
ഇസ്ലാമിക ലോകത്തിന്റെ ആധിപത്യത്തിന് വേണ്ടി നൂറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷത്തിന്റെ ബാക്കിപത്രമാണ് ഇന്നും പല പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും നിലനില്‍ക്കുന്ന ആഭ്യന്തരയുദ്ധങ്ങള്‍ (രശ്ശഹ ംമൃ). സുന്നി-ഷിയാ വിഭാഗീയത തന്നെയാണ് സൗദി-ഇറാന് പ്രശ്നങ്ങളുടെ മൂലകാരണം. പ്രദേശത്തെ പല രാജ്യങ്ങളിലേയും തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ഇറാന് പുലര്‍ത്തുന്നുണ്ട്. ലെബനണില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളകള്‍, യെമനിലെ ഹൂത്തികള്‍, പലസ്തീനിലെ ഹമാസ്, ഇസ്ലാമിക് ജിഹാദ് മുതലായ തീവ്രവാദ സംഘടനകള്‍ക്ക് ഇറാന് ധനസഹായം നല്‍കുന്നുണ്ട്. അടുത്തിടെ ലെബനണിന്റെ തലസ്ഥാനമായ ബെയ്റൂട്ടില്‍ പൊട്ടിത്തെറിച്ച അമോണിയം നൈട്രേറ്റ് ഹിസ്ബുള്ളകള്‍ക്ക് ബോംബ് നിര്‍മ്മിക്കാന്‍ വേണ്ടി ശേഖരിച്ചതായിരുന്നു എന്ന് ന്യൂയോര്‍ക്ക്ടൈംസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേലിനും ഇറാന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇറാന്റെ ഭീഷണി നേരിടാനായി തന്നെയാണ് അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി കൈകോര്‍ക്കുന്നത്.
മേഖലയിലെ അപരയുദ്ധം
അമേരിക്ക കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഇറാന്റെ സാമ്പത്തിക വ്യവസ്ഥ താറുമാറാണ്. അവിടേക്കാണ് ചൈന 400 ബില്യണ്‍ ഡോളറിന്റെ വ്യാപാര കരാറുമായി എത്തുന്നത്. ഭാരതത്തിനെ സംബന്ധിച്ചിടത്തോളം ഇറാന് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മദ്ധ്യേഷ്യയിലേക്കുള്ള ഭാരതത്തിന്റെ പ്രവേശന കവാടമാണ് ഇറാന്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭാരതത്തെ വരിഞ്ഞുമുറുക്കാന്‍ ചൈന വിഭാവനം ചെയ്ത പദ്ധതിയെ (േെൃശിഴ ീള ുലമൃഹ)െ ഭേദിക്കാന്‍ ഇറാനിലെ ചബഹര്‍ തുറമുഖം ഭാരതത്തിന് അനിവാര്യമാണ്. നയതന്ത്ര പ്രാധാന്യമുള്ള അഫ്ഗാനിസ്ഥാനിലേക്കുള്ള ചരക്ക് നീക്കത്തിനും രാജ്യത്തിന് ഈ തുറമുഖത്തെ തന്നെ ആശ്രയിക്കേണ്ടിവരും. അതിനാല്‍ തന്നെയാണ് ഇറാനിലേക്കുള്ള ചൈനയുടെ അധിനിവേശം ഭാരതം സസൂക്ഷ്മം നിരീക്ഷിക്കുന്നത്.
സൗദി അറേബ്യ നേതൃത്വം നല്കുന്ന ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന് ബദലായി ഒരു സംഘടന രൂപീകരിക്കാന്‍ ചൈന ശ്രമിക്കുന്നുണ്ട്. ഇറാന്-പാക്കിസ്ഥാന്-തുര്‍ക്കി-ഖത്തര്‍-മലേഷ്യ എന്നീ രാജ്യങ്ങളെ ചേര്‍ത്തുനിര്‍ത്തി അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കെതിരെ പ്രവര്‍ത്തിപ്പിക്കുകയാണ് ചൈന. അതില്‍ ഇന്ത്യയും സൗദിയും ഇസ്രായേലും ഉള്‍പ്പെടുന്നു. തുര്‍ക്കിയുടെ പ്രസിഡന്റ് എര്ദോഗാന് ഇസ്ലാമിക ലോകത്തെ മുന്നില്‍ നിന്ന് നയിക്കാന്‍ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഹാഗിയാ സോഫിയ എന്ന ചരിത്ര സ്മാരകത്തെ മുസ്ലിം ആരാധനാലയമാക്കി മാറ്റിയതും, മത പഠനശാലകള്‍ക്ക് പണം നല്‍കുന്നത് വര്‍ദ്ധിപ്പിച്ചതും, രാജ്യത്തിന്റെ മതേതര പാരമ്പര്യം ഉന്മൂലനം ചെയ്യുന്നതും ഒക്കെ അയാളുടെ ദുഷ്ചെയ്തികളില്‍ ചിലത് മാത്രമാണ്. ഭാരതത്തിലെ തീവ്രവാദ സംഘടനകള്‍ക്ക് തുര്‍ക്കി പണം കൈമാറുന്നുണ്ട് എന്ന റിപ്പോര്‍ട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. എന്നിരുന്നാലും ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നും തന്നെ ഷിന്‍ജിയാങ് പ്രവശ്യയിലെ ഉയിഗുര്‍ മുസ്ലിങ്ങളോട് ചൈനീസ് സര്‍ക്കാര്‍ ചെയ്യുന്ന കാടത്തത്തെ ചോദ്യം ചെയ്യുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. തങ്ങള്‍ക്ക് വിധേയരായ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ മേഖലയുടെ തന്നെ നിയന്ത്രണമാണ് ചൈന ലക്ഷ്യമിടുന്നത്.
പുരോഗതിയോ തകര്‍ച്ചയോ?
എണ്ണയെ മാത്രം ആശ്രയിച്ചുള്ള സാമ്പത്തിക വ്യവസ്ഥയുടെ അപര്യാപ്തത കോവിഡ്-19 അറബ് രാഷ്ട്രങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. ശാസ്ത്ര-സാങ്കേതിക വിദ്യയില്‍ ഇസ്രായേല്‍ നേടിയ പുരോഗതി അവരുമായി സമാധാന കരാറില്‍ ഏര്‍പ്പെടുന്ന മറ്റ് രാജ്യങ്ങള്‍ക്കും ഗുണകരമാകും. പക്ഷെ മേഖലയെ കൂടുതല്‍ കലുഷമാക്കാനുള്ള ശ്രമങ്ങള്‍ തുര്‍ക്കി – ഇറാന് അച്ചുതണ്ടില്‍ നിന്നുണ്ടാകാനും സാധ്യതയുണ്ട്. തുര്‍ക്കി സൈന്യത്തിന്റെ അധീനതയിലുള്ള ഉത്തര സിറിയയില്‍ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങള്‍ സൈന്യം നടത്തുന്നുണ്ട്. കൂടാതെ അഭയാര്‍ത്ഥികളെ അനിയന്ത്രിതമായി യൂറോപ്പിലേക്ക് പ്രവേശിപ്പിക്കും എന്ന ഭീഷണിയും എര്ദോഗാന് മുഴക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം താലിബാന് അധികാരത്തിലെത്തിയാല്‍ മേഖലയിലെ സ്ഥിതി കൂടുതല്‍ വഷളാകാനും സാധ്യതയുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഭവവികാസങ്ങള്‍ക്ക് ആഗോള തലത്തില്‍ ആഘാതങ്ങള്‍ സൃഷ്ടിക്കാനാകും. ഇന്ന് രണ്ട് വലിയ ശക്തികള്‍ അവര്‍ക്കനുകൂലമായ രീതിയില്‍ മേഖലയെ പരുവപ്പെടുത്താന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ പുതുതായി രൂപപ്പെടുന്ന ലോക ക്രമത്തില്‍ പശ്ചിമേഷ്യയുടെ പ്രാധാന്യമേറുന്നു.
ഗണേഷ് പുത്തൂര്‍
8547547902
(ഹൈദരാബാദ് സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ എം.എ ചരിത്ര വിദ്യാര്‍ഥി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: