മട്ടാഞ്ചേരി: കൊച്ചി നഗരസഭയില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കപ്പെട്ടതോടെ മുന്നണി നേതാക്കള്‍ സ്ഥാനാര്‍ഥി പട്ടികയുമായി ഓട്ടത്തിലാണ്. ഇടത് മുന്നണിയില്‍ പുതിയ ഘടക കക്ഷികള്‍ ഒന്നും ഇല്ലെങ്കിലും പല സീറ്റിലും സ്ഥാനാര്‍ഥി മോഹികളുടെ എണ്ണം മുന്നണിയെ അലട്ടുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി പട്ടിക ഇപ്പോളും അപൂര്‍ണമാണ്.
ഗ്രൂപ്പ് സമവാക്യങ്ങളില്‍ പരസ്പരം മത്സരിക്കുമ്പോളും ചില നേതാക്കളുടെ തമ്മില്‍ ഇഷ്ടക്കാരെ സ്ഥാനാര്‍ഥിയാക്കാന്‍ മത്സരം തുടരുകയാണ്. ഇതിനിടെ ഘടക കക്ഷികള്‍ യുഡിഎഫില്‍ വില പേശലും തുടങ്ങി.
സിഎംപി, ജെഡിയു, കേരളാ കോണ്‍ഗ്രസ് എന്നിവരും യുഡിഎഫ് സ്ഥിരമായി തോല്‍ക്കുന്ന കൊച്ചിയിലെ എട്ടാം ഡിവിഷന് ആര്‍എസ്പി ഇക്കുറി നോട്ടമിട്ടിണ്ടുണ്ട്. ഇവിടെ ആര്‍എസ്പി സ്ഥാനാര്‍ഥിയായി ജനസമ്മതനായ വ്യക്തിയെ നിര്‍ത്തി സീറ്റ് തിരികെ പിടിക്കാനാണ് യുഡിഎഫ് ആലോച്ചിക്കുന്നത്.
കേരള കോണ്‍ഗ്രസിന് ഇക്കുറി സീറ്റ് നല്കുന്നതില് ചില അവ്യക്തതകള്‍ നിലനില്‍ക്കുന്നുണ്ട്. സിഎംപി ചോദിക്കുന്ന സീറ്റിലും അവസാന തീരുമാനം ആയിട്ടില്ല.
ആര്‍എസ്പിയിലേക്ക് കോണ്‍ഗ്രസിലെ എ ഗ്രൂപ്പുകാര്‍ കൂട്ടത്തോടെ ചേക്കേറിയത് കോണ്‍ഗ്രസ്സിനെ പ്രകോപിപ്പിച്ചു. എന്നാലും നിലവില്‍ അവര്‍ക്കു ഒരു സീറ്റാണുള്ളത്. നഗരസഭയില്‍ ഇക്കുറി രണ്ടു സീറ്റുകളാണ് ആര്‍എസ്പി ചോദിക്കുന്നത്. മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവായ ഒരാളെ പുറത്താക്കാന്‍ ഒരുങ്ങുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: