ന്യൂദല്‍ഹി: യുവതി കൊല്ലപ്പെട്ട സംഭവം മുതലെടുത്ത് ഉത്തര്‍പ്രദേശിലെ ഹാഥ് രസില്‍ ദല്‍ഹി മാതൃകയില്‍ കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് മൗറീഷ്യസില്‍ നിന്ന് 50 കോടി രൂപ എത്തിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട ധന ഇടപാടുകളെപ്പറ്റി വിശദ അന്വേഷണം ആരംഭിച്ചതായും ഇഡി അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ട് കേന്ദ്ര ആസ്ഥാനമായ ഷഹീന്‍ബാഗില്‍ നിന്ന് ആരംഭിച്ച പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 58 പേര്‍ക്കാണ് ജീവന് നഷ്ടമായത്. സമാനമായ കലാപത്തിന് യുപിയിലും ശ്രമം നടന്നതായാണ് പുറത്തു വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഹാഥ് രസിലേക്കുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ദിവസം അറസ്റ്റിലായ പിഎഫ്ഐ ദേശീയ നേതാക്കളില്‍ നിന്ന് വിദ്വേഷ ലഘുലേഖകളും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കോടികള്‍ പിഎഫ്ഐക്ക് ലഭിച്ചതായ വിവരങ്ങള്‍ പുറത്ത് വന്നത്. ദല്‍ഹിയിലും മംഗലാപുരത്തും നടന്ന സിഎഎ വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ പിഎഫ്ഐയ്ക്കെതിരെ നടപടികള്‍ തുടരുന്നതിനിടെയാണ് ഹാഥ് രസിലെ ഇവരുടെ പങ്കും പുറത്തു വന്നിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടുകാര്‍ റിമാന്‍ഡില്‍; യുഎപിഎ ചുമത്തി
ലക്നൗ: ഹാഥ് രസിലേക്കുള്ള യാത്രയ്ക്കിടെ യുപി പോലീസ് പിടികൂടിയ നാല് പോപ്പുലര്‍ ഫ്രണ്ടുകാരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്് ചെയ്തു. യുഎപിഎ അടക്കമുള്ള ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് പോലീസ് നടപടി. പിടിയിലായ നാലു പേരും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകര്‍ ആണെന്നും ഇവര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും യുപി പോലീസ് ഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. മലപ്പുറം സ്വദേശിയും ദല്‍ഹിയില്‍ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പ്രതിനിധിയുമായ സിദ്ദിഖ് കാപ്പന്, മുസാഫര്‍ നഗര്‍ സ്വദേശി അതിക് ഉര് റഹ്മാന്, ബറേജ് സ്വദേശി മസൂദ് അഹമ്മദ്, റാംപുര്‍ സ്വദേശി അലം എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: