തൃശൂര്‍: കുന്നംകുളം നഗരസഭയുടെ ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗം അഴിമതി നിറഞ്ഞ അജണ്ടകള്‍ കൗണ്‍സിലില്‍ എതിര്‍ക്കാതിരിക്കാന്‍ വേണ്ടിയാണെന്ന് ബിജെപിയും യുഡിഎഫും ആരോപിച്ചു. പ്രതിപക്ഷത്തുള്ള കൗണ്‍സിലര്‍മാര്‍ സംസാരിക്കുമ്പോള്‍ മ്യൂട്ട് അമര്‍ത്തി കേള്‍ക്കാതിരിക്കുകയും ചര്‍ച്ചക്ക് അവസരം നിഷേധിക്കയും ചെയ്തുവെന്ന് യുഡിഎഫ് ആരോപിച്ചു.
ലൈഫ് അഴിമതി മറയ്ക്കാന്‍ വേണ്ടി മന്ത്രി മൊയ്തീന് നടത്തുന്ന കള്ള പ്രചരണങ്ങള്‍ നാട്ടില്‍ സംഘര്‍ഷം ഉണ്ടാക്കുന്നുവെന്നും ഇതില്‍ മന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങളായ കെ. കെ മുരളി, ശ്രീജിത്ത് തെക്കെപുറം, ഷജീഷ് കില്ലപ്പന്‍, ഗീത ശശി, രേഷ്മ സുനില്‍, സന്ധ്യപ്രഭു, വില്‍സണ്‍ ജോസ് തുടങ്ങിയവര്‍ ഓണ്‍ലൈനിലൂടെ പ്രതിഷേധിച്ചു.
നഗരസഭയുടെ മുന്നിലുള്ള കണ്ണായ സ്ഥലം സി. വി ശ്രീരാമന് സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും അതിനു വേറെ സ്ഥലം നോക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ മുന്നില്‍ സ്മാരകമന്ദിരം എന്ന പേരില്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസാണ് പണിയുന്നത്്. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പുതിയ ബസ്റ്റാന്റിന്റെ സമീപം മുളകളും വിലകൂടിയ മരങ്ങളും വച്ചുപിടിപ്പിക്കാന്‍ 4 ലക്ഷം രൂപ ചിലവഴിക്കുന്ന അജണ്ട ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: