കൊച്ചി : സംസ്ഥനത്ത് പെറ്റി കേസ് ചുമത്തി പോലീസ് ജനങ്ങളില്‍ നിന്ന പിഴ ഈടാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്. വാഹന പരിശോധനയ്ക്കിടെ വയോധികനെ എസ്ഐ ക്രൂരമായി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം.
യുപിയിലായിരുന്നു ഈ സംഭവമെങ്കില്‍ കേരളത്തില്‍ പ്രതിഷേധ ധര്‍ണ്ണയും കൂട്ട ഉപവാസവും വ്യാപകമായി നടന്നേനെ. മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായി സ്ഥലം പിടിച്ചേനെ. കേരളത്തില്‍ ഇതെല്ലാം പതിവ് കാഴ്ചയായതുകൊണ്ടാവാം സാംസ്കാരിക നായകന്മാര് മൈന്‍ഡ് ചെയ്യാത്തതെന്നും കുമ്മനം വിമര്‍ശിച്ചു.
കൊറോണ കാലത്ത് ജനം പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് പോലീസ് പെറ്റിയടിച്ച് കോടികള്‍ സമ്പാദിക്കുന്നത്. ജീവിതനിവൃത്തിക്ക് വേണ്ടി യാത്രചെയ്യുമ്പോള്‍ തടഞ്ഞ് നിര്‍ത്തി പോക്കറ്റിലുള്ളത് പിടിച്ചു വാങ്ങിയും മര്‍ദ്ദിച്ചവശനാക്കിയും വലിച്ചെറിയുന്നത് നീതീകരിക്കാനാവില്ല. ഇത്തരത്തില്‍ ബലമായി പിടിച്ചു പറിച്ചു വാങ്ങുന്ന പണത്തില്‍ അവരുടെ കണ്ണീരും ശാപവും ഉണ്ടാകുമെന്നും കുമ്മനം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: