തൃശൂര്‍: ഇരയ്ക്ക് വേണ്ടി പ്രസ്താവന ഇറക്കി വേട്ടക്കാരനെ സംരക്ഷിക്കുന്ന മന്ത്രി എ.സി മൊയ്തീനാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊലപാതക കേസിലെ ഒന്നാം പ്രതി നന്ദനെ പോലീസിന്റെ മുന്പില് എത്തിച്ച് അറസ്റ്റ് നാടകം നടത്തിയതെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണന്. മന്ത്രിയുടെ കുന്നംകുളത്തെ ഓഫീസിന് മുന്നില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തിലെ അഞ്ചാം പ്രതി ഷെമീര്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്. ഇവരെ സംരക്ഷിക്കാനാണോ മന്ത്രി ബിജെപിയുടെയും ആര്‍എസ്എസിന്റെ തലയില്‍ കൊലപാതക കുറ്റം കെട്ടിവയ്ക്കാന്‍ ശ്രമിച്ചത്. എഫ്ഐആറില്‍ ദുരൂഹതയുണ്ട്. പ്രതികളെ രക്ഷിക്കുന്ന തരത്തിലാണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
മണ്ഡലം വൈസ് പ്രസിഡന്റ് മഹേഷ് തിരുത്തിക്കാട്, ജനറല്‍ സെക്രട്ടറി പി.ജെ ജെബിന്, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ,് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരുതയൂര്, മധ്യ മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ബിജെപി സംസ്ഥാന സമിതി അംഗം ഇ.ചന്ദ്രന്, സുഭാഷ് ആദൂര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍മാരായ കെ. കെ മുരളി, ഷജീഷ് കില്ലപ്പന്‍, ശ്രീജിത്ത് തെക്കെപുറം, ഗീത ശശി, രേഷ്മ സുനില്‍ സന്ധ്യ പ്രഭു, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഷിനി സുനിലന്, ന്യൂന പക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള, ശ്രീജിത്ത് കമ്പി പാലം, ജിത്തു വേലൂര്‍, എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദന് മാമ്പുള്ളി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: