കോട്ടയം : കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ എടുക്കുന്നതില്‍ പ്രയോജനമില്ലെന്ന് സിപിഐ. കോട്ടയം ജില്ലാ നേതൃത്വമാണ് ഇതിനെതിരെ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയത്.
ജോസ് കെ. മാണി വിഭാഗം ഇടതിന്റെ ഭാഗമായാല്‍ കാര്യമായ പ്രയോജനമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. യുഡിഎഫ് വിട്ടു പോരുന്നതില്‍ അതൃപ്തരാണ് അവരുടെ മുന്നണിയിലെ വലിയൊരു വിഭാഗവും. അവര്‍ എല്‍ഡിഎഫിലേക്ക് വന്നാല്‍ വലിയ അത്ഭുതം സംഭവിക്കുമെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും സിപിഐ കോട്ടയം ജില്ലാസെക്രട്ടറി സി.കെ. ശശിധരന് വ്യക്തമാക്കി.
പാര്‍ട്ടിയിലേക്ക് ജോസ് കെ മാണിയെ എടുക്കുന്നത് സംബന്ധിച്ച് മുന്നണിയമായി ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. പാലായിലെ സിപിഐ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും സിപിഐ അറിയിച്ചു. കേരള കോണ്‍ഗ്രസിന്റെ ജന്മദിനമായ വെള്ളിയാഴ്ച സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മുന്നണി മാറ്റം സംബന്ധിച്ച നിലപാട് ജോസ് കെ മാണി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ഇതിനു മുന്നോടിയായാണ് സിപിഐ കോട്ടയം വിഭാഗം ജോസ് കെ. മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. അതേസമയം പാലാ സീറ്റ് വിട്ട് നല്കി ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് എന്‍സിപിയും വ്യക്തമാക്കിയിട്ടുണ്ട്. ജോസ് കെ. മാണി എല്‍ഡിഎഫിന് ഒപ്പം ചേരുന്നതിനെ സിപിഐ ഇതിനു മുന്‍പും വിമര്ശിച്ചിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: