തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യവകുപ്പ് പുഴുവരിച്ചതായി ആക്ഷേപിച്ച് ഐ.എം.എ. നേതാക്കള്‍ രംഗത്തിറങ്ങിയതിന് കാരണം കേരളത്തിലെ സ്വകാര്യാശുപത്രികള്‍ തകരുന്നതിന്റെ ദു:ഖമോ. കോവിഡ് സ്ഥിരീകരിച്ചതു മുതല്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നതും നാട്ടുകാരെ ബോധവത്കരിച്ചു പോരുന്നതും അലോപ്പതി ഡോക്ടര്‍മാരും അവരുടെ പൊതുസംഘടനയായ ഐ.എം.എ.യുമാണ്. കൊറോണ പുതിയ വൈറസാണെന്നും അതിനു മരുന്നു കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ആയൂര്‍വേദ ഡോക്ടര്‍മാരും ഹോമിയോ ഡോക്ടര്‍മാരും മിണ്ടരുതെന്നായിരുന്നു ഐ.എം.എ. നിലപാട്. കേരളത്തിലാണെങ്കില്‍ ഐ.എം.എ.വിദഗ്ദര്‍ പറഞ്ഞതുകേട്ട് സര്‍ക്കാര്‍ ഹോമിയോ, ആയൂര്‍വേദ പ്രതിരോധ മരുന്ന് കഴിക്കുന്നതിനെ തടസപ്പെടുത്തുകയും മരുന്ന് നല്കിയ വൈദ്യന്മമാരെ അറസ്റ്റുചെയ്യുകയും ചെയ്തു.
എല്ലാം കൈവിട്ടപ്പോള്‍ പ്രൈവറ്റ് മേഖലയില്‍ കോവിഡ് ചികിത്സ ആരംഭിച്ച സാഹചര്യത്തില്‍ എല്ലാവരേയും വിശ്വാസത്തിലെടുത്ത് ജില്ലകളിലെ ചികിത്സാ ഏകോപനം ശക്തിപ്പെടുത്തുക..പ്രൈവറ്റ് മെഡിക്കല്‍ കോളജുകളിലെ ജോലിക്കാരുടെ (ഡോക്ടര്‍മാരുടേത് ഉള്‍പ്പെടെ) ശന്പളം ഉടന്‍ നല്കാന് സര്‍ക്കാര്‍ വേണ്ട നിര്‍ദേശം നല്‍കുക.ഒറ്റക്കെട്ടായ പ്രവര്‍ത്തനം നടത്തണം. അല്ലെങ്കില്‍ ഇനി രക്ഷയില്ല. തുടങ്ങിയ ആവശ്യങ്ങളുമായി ഐഎംഎ എത്തിയിരിക്കുയാണെന്നാണ്
വൈദ്യമഹാസഭ പോലുള്ള ആയൂര്‍വേദ രംഗത്തുള്ള സംഘടനകള്‍ ആക്ഷേപിക്കുന്നത്
കോവിഡ് വന്നതോടെ സ്വകാര്യ ആശുപത്രിയില്‍ രോഗി കയറാതായതോടെ കൈനീട്ടമായി പോലും രോഗിയെ കിട്ടാതാകുകയും ചില്ലിക്കാശ് വരുമാനമില്ലാതാകുകയും ചെയ്തു. കോവിഡ് ബാധിച്ച ഡോക്ടറുടേയും രോഗികളുടേയും വിവരം പൂഴ്ത്തിവച്ചിട്ടും ആശുപത്രികളില്‍ രോഗികള്‍ കയറുന്നില്ല. ഇങ്ങനെ പോയാല്‍ സ്വകാര്യ ആശുപത്രികള്‍ പൂട്ടിപ്പോകും. ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കണം. എന്നുവച്ചാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രോഗികളെ പുഴുവരിക്കുന്നുവെന്ന് പ്രചരിപ്പിക്കണം. എന്നാല്‍ മാത്രമേ നിലനില്പുള്ളൂവെന്നാണ്് ഐ.എം.എ. നല്കുന്ന പ്രബോധനമെന്നാണ് വൈദ്യമഹാസഭ പറയുന്നത്.
നാടുമുഴുവന്‍ കോവിഡായതോടെ മരണ വെപ്രാളത്തില്‍ നാട്ടുകാര്‍ ഹോമിയോ മരുന്നു കഴിക്കുന്നു. സര്‍ക്കാര്‍ ആയൂര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സിനു പോലും ഒടുവില്‍ ബുദ്ധി ഉദിക്കുകയും കോവിഡിനു മരുന്നുണ്ടെന്ന് പരസ്യമായി പറഞ്ഞുനടക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. കോവിഡുപിടിക്കാതിരിക്കാനായി നാട്ടുവൈദ്യന്മാരുടെ മരുന്നു മാത്രമല്ല അറിയാവുന്ന പച്ചിലകളും കുരുമുളകും ചുക്കുകാപ്പിയുമെല്ലാം നാട്ടുകാര്‍ കഴിക്കുന്നു. രോഗികളെല്ലാം കൈവിട്ടുപോയി. ഇനി അലോപ്പതിയിലേക്ക് എല്ലാവരും മടങ്ങിവരുമെന്ന് യാതൊരു ഉറപ്പുമില്ല.
ഇനി രക്ഷയില്ല, അലോപ്പതി രക്ഷപ്പെടണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയെ ഇല്ലാതാക്കണം. പറഞ്ഞു പറഞ്ഞ് ഇല്ലാതാക്കണം. ഇതാണ് ഐ.എം.എ. ചെയ്തുകൊണ്ടിരിക്കുന്നത്. വൈദ്യമഹാസഭയുടെ ആക്ഷേപം ഇതൊക്കെയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: