തിരുവനന്തപുരം: ബിജെപി മുസ്ലീം വിരുദ്ധമാണെന്ന കുപ്രചരണത്തിന്റെ മുനയൊടിക്കുന്നതാണ് തനിക്ക് കിട്ടിയ ദേശീയ വൈസ്പ്രസിഡന്റ് സ്ഥാനമെന്ന് എ.പി. അബ്ദുള്ള കുട്ടി. വൈസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം ബിജെപി സംസ്ഥാന ഓഫീസിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ സ്വര്‍ണക്കടത്തുകാരുമായും മയക്കുമരുന്നു മാഫിയകളുമായും പിണറായി സര്‍ക്കാരിനും പര്ട്ടിക്കുമുള്ള ബന്ധത്തിനെതിരെ നടക്കുന്ന സമരങ്ങളിലൂടെ വ്യക്തമായത് ബിജെപിയാണ് കേരളത്തിലെ മുഖ്യപ്രതിപക്ഷമെന്നാണ്. ബഹുജന പ്രക്ഷോഭത്തിലും സോഷ്യല്‍ മീഡിയയിലും ബിജെപിയാണ് ഒന്നാമതായുള്ളത്. കേരളം മാറുന്നതിന്റെ സൂചനയാണിത്. കഴിഞ്ഞ തിരുവനന്തപുരം കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത്. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍ശക്തിയാകും.
അഞ്ചുവര്‍ഷത്തിനിടയില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ നോക്കുകയാണെങ്കില്‍ ബിജെപിയുടെ വോട്ട് വലിയ തോതില്‍ വര്ധിച്ചിരിക്കുന്നതയി കാണാം. അഴിമതിയും സ്വര്‍ണക്കടത്തും മാത്രമല്ല പിണറായിയുടെ ഭരണം കേരളത്തിലെ വികസനം അക്ഷരാര്‍ത്ഥത്തില്‍ മുരടിപ്പിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ വലിയ രീതിയില്‍ മുന്നോട്ടു നയിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ആറുവര്‍ഷംകൊണ്ട് ഒന്നേ മുക്കാല്‍ ലക്ഷം കിലോമീറ്റര്‍ റോഡ് വികസനം സാധ്യക്കി.
ഇവിടെ പിണറായിയുടെ ഭരണത്തില്‍ മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിന്റെ 18 കിലോമീറ്റര്‍ റോഡ് പണി കൃത്യമായി ചെയ്യാന്‍ സാധിക്കുന്നില്ല. പാലത്തിന്റെ തൂണുകള്‍ പൊട്ടിവീഴുകയാണ്. രാഷ്ട്രീയത്തിനപ്പുറത്ത് രാഷ്ട്രമാണ് വലുത് എന്ന തത്വ ശാസ്ത്രമാണ് നരേന്ദ്രമോദി ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വിമാനത്താവളത്തില്‍ ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സംസ്ഥാന കമ്മറ്റി ഓഫീസില്‍ അബ്ദുള്ള കുട്ടി ഭാരതമാതാവിന്റെ ചിത്രത്തില്‍ ഹാരാര്‍പ്പണവും മാരാര്‍ജിയുടെ ഛായാചിത്രത്തില്‍ പുഷ്പര്‍ച്ചനയും നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴസണ്‍ സിമി ജ്യോതിഷ് എന്നിവര്‍ സ്വീകരണം നല്കി.
രാജ് ഭവനിലെത്തി ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് മുഹമ്മദ് ഖാനുമായി ചര്‍ച്ച നടത്തി. ജന്മഭൂമി ഓഫീസും സന്ദര്‍ശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: