തിരുവനന്തപുരം: കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ച നഗരസഭ കോമ്പൗണ്ടിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെയും പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെയും അനുമതി പത്രം ഇല്ല. ഏറ്റവും അത്യാവശ്യം വേണ്ട ഫയര്‍ ആന്‍ഡ് സേഫ്റ്റി വകുപ്പിന്റെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതുകൊണ്ടാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ ഉദ്ഘാടന മാമാങ്കം നഗരസഭ നടത്തുന്നത്. ഫയര്‍ ആന്‍ഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട പണികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഫയര്‍ ആന്‍ഡ് സേഫ്റ്റി പണി നടത്തുന്നത്. സ്വര്‍ണക്കടത്തും പാര്‍ട്ടി നേതാക്കളുടെ മക്കളുടെ അപഥ സഞ്ചാരവും കാരണം മുഖം നഷ്ടപ്പെട്ട പാര്‍ട്ടിക്ക് വോട്ട് തേടി ജനങ്ങളെ സമീപിക്കുന്നതിന് ഇത്തരത്തിലുള്ള ഉദ്ഘാടന മാമാങ്കങ്ങളുടെ പിന്ബലമുണ്ടായാലെ സാധിക്കു. അതിനാലാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ധൃതിപിടിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.
ദിവസവും നിരവധി വാഹനങ്ങള്‍ എത്തുന്ന നഗരസഭ കോമ്പൗണ്ടില്‍ സുരക്ഷമാനദണ്ഡങ്ങള്‍ വിലയിരുത്തി ഫയര്‍ ആന്‍ഡ് സേഫ്റ്റി നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പാര്‍ക്കിംഗ് സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നത് വലിയ അപകടം വരുത്തിവയ്ക്കും. മാത്രമല്ല സുരക്ഷ സര്‍ട്ടിഫിക്കറ്റ് ഇല്ലാതിരുന്നാല്‍ ഇവിടെ ഏതെങ്കിലും തരത്തില്‍ അപകടമുണ്ടായാല്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സും ലഭിക്കില്ല. നിരവധി വാഹനങ്ങള്‍ ഒരുമിച്ച് പാര്‍ക്കു ചെയ്തിരിക്കുന്നതിനാല്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമാണ്.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തെങ്കിലും പാര്‍ക്കിംഗ് സംവിധാനം പ്രവര്‍ത്തന ക്ഷമമാകാന്‍ ഇനിയും നാളുകള്‍ കാത്തിരിക്കണം. കേന്ദ്രത്തിലെ മോദി സര്‍ക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായാണ് നഗരസഭാ കോമ്പൗണ്ടില്‍ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം നിര്‍മ്മിച്ചിട്ടുള്ളത്. ഏഴു നിലകളിലായി 102 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. നഗരസഭാ പരിസരത്ത് പാര്‍ക്കിംഗിനുള്ള ബുദ്ധിമുട്ട് ഇതിലൂടെ പരിഹരിക്കാന്‍ കഴിയും. 5.64 കോടി രൂപയാണ് പദ്ധതി ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: