ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്, ഫൈനല്‍സിനു ശേഷം നിര്‍മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന് നായകചിത്രം ‘രണ്ടി’ന്റെ മ്യൂസിക് റിക്കോര്‍ഡിങ് സംഗീതസംവിധായകന് ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്റ്റുഡിയോയില്‍ നടന്നു. ഗാനരചന റഫീഖ് അഹമ്മദാണ്.
റിക്കോഡിങ്ങിനു മുന്‍പുള്ള പൂജാചടങ്ങില്‍ സുജിത് ലാല്‍ (സംവിധായകന്), ബിനുലാല്‍ – ഉണ്ണി (തിരക്കഥാകൃത്ത്), വിഷ്ണു ഉണ്ണികൃഷ്ണന്, ടിനിടോം, ഇര്‍ഷാദ്, ബിജിപാല്‍, അനീഷ് ലാല്‍ (ഛായാഗ്രഹണം), കെ.കെ. നിഷാദ് (ഗായകന്), ജയശീലന്‍ സദാനന്ദന് (പ്രൊഡക്ഷന്‍ കണ്ട്രോളര്), സതീഷ് മണക്കാട് (ഫിനാന്‍സ് – കണ്ട്രോളര്) എന്നിവര്‍ സംബന്ധിച്ചു. ഗള്‍ഫിലായിരുന്ന നിര്‍മാതാവ് പ്രജീവ് സത്യവ്രതന് ഓണ്‍ലൈനിലൂടെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന ‘വാവ’ എന്ന നാട്ടിന്പുറത്തുകാരന് ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ളൊരു യാത്രയാണ് രണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: