പത്തനാപുരം; മലയാള സിനിമയിലെ ഏറ്റവും കൂടുതല്‍ നായകന്ന്മാര്ക്ക് ശബ്ദം നല്കിയ പിന്നണിയിലെ സൂപ്പര്‍ താരം ഇവിടെയുണ്ട്. ആലംബഹീനരുടെ അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനില്‍ അന്തേവാസിയായി.
എണ്‍പതുകളിലെ നായകന്‍ന്മാരുടെ നാവായിരുന്നു ആര്.ചന്ദ്രമോഹന് എന്ന ഈ ഡബ്ബിംങ്ങ് ആര്‍ടിസ്റ്റ്. ഐ.വി. ശശിയുടെ ആശിര്‍വാദം എന്ന സിനിമയില്‍ കമലാഹാസന് ശബ്ദം നല്‍കിയാണ് ചലച്ചിത്ര രംഗത്തേക്കുളള കാല്‍വെപ്പ്. എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, പൂച്ചക്കൊരു മൂക്കൂത്തി,അതിരാത്രം, എങ്ങനെ നീ മറക്കും തുടങ്ങി 178 സിനിമകളില്‍ ശങ്കറിന് വേണ്ടിമാത്രം ചന്ദ്രമോഹന് ശബ്ദം നല്കി. കൂടാതെ സുരേഷ് ഗോപി,ശങ്കര്‍,റഹ്മാന്,രവീന്ദ്രന്,ഷാനവാസ്,രാജ്കുമാര് തുടങ്ങിയവരുടെ നാവായും അദ്ധേഹം വെളളിത്തിരയില്‍ തിളങ്ങി.
ഇരുപതാംനൂറ്റാണ്ടിലും, ന്യൂ ഡല്‍ഹിയിലും സുരേഷ് ഗോപിക്ക് ശബ്ദം നല്കിയപ്പോള്, പപ്പന് പ്രിയ്യപ്പെട്ട പപ്പന്, ഗായത്രീ ദേവി എന്റെ അമ്മ തുടങ്ങിത ചലച്ചിത്രങ്ങളില്‍ റഹ്മാന്റെ ശബ്ദമായും ചന്ദ്രമോഹന് മാറി. മലയാളസിനിമയുടെ അണിയറ ചെന്നൈയായതിനാല് തിരുവനന്തപുരത്ത് നിന്നും അവിടേക്ക് താമസം മാറിയിരുന്നു. ഇതിനിടെയാണ് പ്രശ്സത ഡബ്ബിങ് ആര്‍ടിസ്റ്റ് അമ്പിളിയുമായി പ്രണയത്തിലായി വിവാഹിതനാകുന്നത്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. ആകാശവാണിയിലെ എക്കാലത്തേയും പ്രശസ്തയായ അനൗണ്സര് ടി.പി രാധാമണിയുടേയും എഡിറ്ററായിരുന്ന പി.ഗംഗാധരന് നായരുടേയും മകനാണ്. തിരുവന്തപുരത്തേക്ക് തിരിച്ചെത്തിയങ്കിലും മാതാവിന്റേയും ഭാര്യ അമ്പിളിയുടെയും വിയോഗത്തോടെയാണ് ഗാന്ധിഭവന്റെ തണലിലേക്ക് അദ്ധേഹം എത്തിയത്.
പ്രിയ്യപ്പെട്ടവരുടെ വേര്‍പാട് ഒരുപാട് തളര്‍ത്തിയിരുന്നു. ഗാന്ധിഭവനില്‍ നിന്നു ലഭിക്കുന്ന സ്നേഹവും പിന്തുണയുയാണ് തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്ന്
ചന്ദ്രമോഹന് പറഞ്ഞു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് രോഗ ബാധിതനായി തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായി ബുദ്ധിമുട്ടിയപ്പോള്‍ കരുതലായി മമ്മൂട്ടി എത്തിയതും അദ്ധേഹം ഓര്‍ക്കുന്നു. ഗാന്ധിഭവനിലെ സ്നേഹഗ്രാമം പഞ്ചായത്തിന്റെ പ്രസിഡന്റ് കൂടിയാണ് ചന്ദ്രമോഹന്. അമ്പിളിയുടെ മാതാവും ഡബ്ബിങ് ആര്‍ടിസ്റ്റുമായ പാലാ തങ്കവും കഴിഞ്ഞ ഏഴുവര്‍ഷമായി ഗാന്ധിഭവന്റെ സംരക്ഷണിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: