കൊച്ചി : സിനിമാ ചിത്രീകരണത്തിനിടെ നടന് ടൊവീനോ തോമസിന് പരിക്കേറ്റു. ‘കള’ എന്ന സിനിമയ്ക്കായുള്ള സംഘട്ടന രംഗം ചിത്രീകരണത്തിനിടയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.
പിറവത്തെ സെറ്റില്‍ വെച്ചാണ് സംഭവം നടക്കുന്നത്. പരിക്കേറ്റ ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്തസ്രാവമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
‘ഇടയ്ക്കാട് ബെറ്റാലിയന്’ എന്ന സിനിമ ചിത്രീകരണത്തിന് ഇടയ്ക്കും ടൊവീനോയ്ക്ക് പരിക്കേറ്റിരുന്നു. സംഘട്ടനത്തിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു.
രോഹിത് ബി.എസ്. സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കള’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: