കൊച്ചി : ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികള്‍ കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുള്ളതായി എന്‍ഫോഴ്സ്മെന്റിന്റെ കുറ്റപത്രത്തില്‍ ആരോപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ കൂടി ലഭിച്ചശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.
അതേസമയം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി, എന്‍ഐഎ കോടതിയില്‍ ഇന്ന് ഹാജരാക്കുന്നുണ്ട്. സന്ദീപിന്റെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് സന്ദീപിന്റേയും മൊഴി രേഖപ്പെടുത്താന്‍ ഒരുങ്ങുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയും കൊച്ചി എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട. അതേസമയം എന്‍ഐഎ കോടതി ജാമ്യം നല്കിയാലും സ്വപ്ന അടക്കമുള്ള പ്രതികള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. കസ്റ്റംസ്, സിബിഐ എന്‍ഫോഴ്സ്മെന്റ് തുടങ്ങിയവരും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: