ബെംഗളൂരു : മയക്കുമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചൊവ്വാഴ്ച ബിനീഷിനെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങള്‍ക്കും ബിനീഷിന് വ്യക്തമായ മറുപടി നല്കാന് സാധിച്ചി്ട്ടില്ലെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും നടപടി.
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപും ബിനീഷുമായി അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് വിളിപ്പിച്ചത്. വ്യാപാര ആവശ്യത്തിനെന്ന പേരില്‍ അനൂപ് വിവിധ അക്കൗണ്ടുകളിലായി 70 ലക്ഷം രൂപ സമാഹരിച്ചിട്ടുണ്ട്. ഇതില്‍ ബിനീഷ് എത്ര നല്‍കിയെന്ന് അറിയാനായിരുന്നു എന്‍ഫോഴ്സ്മെന്റിന്റെ ശ്രമം. ആറ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ചൊവ്വാഴ്ച എന്‍ഫോഴ്സ്മെന്റ് ബിനീഷിനെ വിട്ടയച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
ബിനീഷിനെ കൂടാതെ അനൂപുമായി സാമ്പത്തിക ഇടപാടുള്ള എല്ലാവരേയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചിരിക്കുന്നത്. അനൂപിന്റെ മൊഴി പരിശോധിച്ച ശേഷം ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ കൈക്കൊള്ളും. അതേസമയം ബീനിഷ് ബെംഗളൂരുവില്‍ നിന്ന് ഇന്ന് വൈകിട്ട് നാട്ടിലേക്ക് തിരിക്കും.
അനൂപിന്റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ബിനീഷ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. വ്യാപാര ആവശ്യങ്ങള്‍ക്കായി ആറ് ലക്ഷം രൂപ അനൂപിന് നല്‍കിയിട്ടുണ്ട്. ലഹരി മാഫിയയുമായി അനൂപിന് ബന്ധമുള്ളതായി തനിക്ക് അറിയില്ലെന്നും ബിനീഷ് എന്‍ഫോഴ്സ്മെന്റ് മുമ്പാകെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: