ഫിനിക്സ്::കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരി്ക്കയുടെ ദേശീയ കണ്‍വന്‍ഷന്റെ രജിസ്ട്രഷന് ഒക്ടോബര്‍ 10 ന് തുടക്കം കുറിക്കും. രജിസ്ട്രേഷന് ശുഭാരംഭം കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി ഹിന്ദുസംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 11-ാമത് ദ്വൈ വാര്‍ഷിക കണ്വന്ഷന് അടുത്ത വര്‍ഷം ഫിനിക്സിലാണ് നടക്കുക.
സ്വാമി സത്യാനന്ദ സരസ്വതിയുടെ നിര്‍ദ്ദേശപ്രകാരം 2001 ലാണ് അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകള്‍ ഒത്തു ചേര്‍ന്ന് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടന രൂപീകരിച്ചത്.
രണ്ടു വര്‍ഷം കൂടുമ്പോള്‍ ചേരുന്ന ദേശീയ സമ്മേളനം ഏറെ ശ്രദ്ധേയമായി. ഹിന്ദു സംസ്ക്കാരത്തിന്റെ മഹത്വവും പാരമ്പര്യവും ഭാവി തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കണ്വന്ഷന്, കേരളത്തിനു പുറത്തുനടക്കുന്ന ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്മയായി, മാറി.,
അമേരിക്കന്‍ വന്‍കരയിലെ മലയാളികളില്‍ സനാധന ധര്‍മ്മത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കുന്ന കെഎച്ച്എന്‍എ പുതിയ തലമുറയുടെ സ്വഭാവ രൂപീകരണം ഹൈന്ദവ മൂല്യങ്ങളില്‍ അധിഷ്ഠിതമാകുന്ന പരിപാടികളാണ് നടപ്പിലാക്കുന്നത്.മാനവ സേവ മാധവ സേവ എന്ന ഭാരതീയ സങ്കല്‍പ്പം മുറുകെ പിടിച്ച് കെഎച്ചഎന്‍എ സേവന പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കുകയും വിജയകരമായി നടപ്പിലാക്കുകയും ചെയ്തു.
കോവിഡ് പശ്ചാത്തലത്തില്‍ ശുഭാരംഭം ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് പ്രസിഡന്റ് സതീഷ് അമ്പാടി പറഞ്ഞു. സാഹിത്യകാരന് സി രാധാകൃഷ്ണനെ ചടങ്ങില്‍ ആദരിക്കും. കലാമണ്ഡലം പ്രസീജ, കലാമണ്ഡലം മോഹനകൃഷ്ണന് എന്നിവരുടെ കലാപ്രകനവും ഉണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: