മുതുകുളം: സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ കായംകുളം കായല്‍ കൈയ്യേറി വ്യാപകമായ നികത്തല്‍. പരിസ്ഥിതിക്ക് ദോഷം ഉണ്ടാകുന്ന വിധത്തില്‍ രാത്രിയിലും പകലുമായി രണ്ടര ഏക്കറോളം കായലോരമാണ് ഇതുവരെ നികത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം. കായംകുളം പൊഴിയുടെ കിഴക്കേക്കരയ്ക്കും കണ്ടല്ലൂരിന് തെക്കുമായി മണിവേലിക്കടവിന് സമീപമായിട്ടാണ് നികത്തല്‍ നടക്കുന്നത്.
കണ്ടല്ലൂര്‍, ദേവികുളങ്ങര, ആറാട്ടുപുഴ പഞ്ചായത്തുകളുടെ പരിധിയില്‍പ്പെടുന്നതാണ് ഈസ്ഥലം. നികത്തലിനെതിരെ നാട്ടുകാരില്‍ ചിലര്‍ റവന്യൂ അധികൃതര്‍ക്കും മറ്റും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോറി വേസ്റ്റുകളും ഗ്രാവലും ടിപ്പര്‍ ലോറിയില്‍ രാത്രിയിലാണ് ഇവിടെ കൊണ്ടുവരുന്നത് ഉടന്‍തന്നെ ഹിറ്റാച്ചി മെഷ്യന് ഉപയോഗിച്ച് നികത്തുകയും ചെയ്യും. കായംകുളം കായലില്‍ നിന്നും ഡ്രജ് ചെയ്ത മണല്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇവിടെ കുട്ടിയിട്ടിരിക്കുകയാണ് ഇതും നികത്തലിന് വേണ്ടി ഉപയോഗിക്കുന്നതായി പറയുന്നു.
എറണാകുളത്തെ ഒരു ഫിഷിന്ദ് കമ്പനിക്ക് ഷെഡ് നിര്‍മ്മിക്കുന്നതിനായി പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വാടക ഇനത്തില്‍ സ്ഥലം പാട്ടത്തിന് നല്‍കാനാണ് നേതാക്കന്മാരുടെ നീക്കം. കൈയേറ്റത്തിന് നേതൃത്വം നല്കുന്നയാള് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റിഅംഗവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: