തൃശൂര്‍; സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്ന കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും പ്രതി. ഷമീര്‍ എന്ന പോപ്പുലര്‍ ഫ്രണ്ട് സജിവ പ്രവര്ത്തനെയാണ് പോലീസ് അഞ്ചാം പ്രതിയാക്കിയത്. ആര്‍എസ്എസുകാരാണ് കൊലപാതകത്തിനു പിന്നിലെന്ന് മന്ത്രി എ സി മൊയ്തീനും സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഡിവൈഎഫ്ഐ നേതാക്കളും ആരോപിച്ചതെല്ലാം നുണയാണെന്നു തെളിയുകയാണ്.
പ്രതികളായി ആരോപിക്കപ്പെട്ടവര്‍ ആരും ആര്‍എസ്എസ് പ്രവര്‍ത്തകരല്ല. മാത്രവുമല്ല,അവരില്‍ സിപിഎം , കോണ്‍ഗ്രസ്. കക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരുണ്ട് താനും. കുത്തിയെന്നു സിപിഎം നേതാക്കളും കൈരളി ചാനലും ആവര്‍ത്തിച്ചു പറയുന്ന നന്ദന് എന്നയാള്‍ നേരത്തെ അറിയപ്പെടുന്ന സിപിഎം ഗുണ്ടയായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ ജിനി കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു
2005 മാര്‍ച്ചില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ചെമ്മന്തിട്ടയില്‍ വെച്ച് വെട്ടിപരിക്കേല്‍പ്പിച്ച കേസിലും 2009 ജനുവരിയില്‍ ഇയ്യാല്‍ അമ്പലത്തിലെ വേലക്ക് ആര്‍എസ്എസ്പ്രവര്‍ത്തകരെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലേയും പ്രതിയാണ് നന്ദന്.
മറ്റൊരു പ്രതി ശ്രീരാഗ് നന്ദന്റെ സഹോദരീ പുത്രനും സിപിഎം പ്രവര്‍ത്തകനാണ്. മറ്റൊരു പ്രതി സതീശന് സിപിഎം അനുഭാവിയുമാണ്. ഇവരാണ് കൃത്യത്തില്‍പങ്കെടുത്തതായി പൊലീസ് പറയുന്നത്. പുതിയതായി പ്രതിചേര്‍ക്കപ്പെട്ടയാള്‍ പോപ്പുലര്‍ ഫ്രണ്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: