കൊട്ടാരക്കര: അമ്മായിയമ്മയെ വീട്ടില്‍ നിന്നും പുറത്താക്കിയ മരുമകള്‍ക്ക് കോടതി 25,000 രൂപ പിഴ വിധിച്ചു. ഇളമാട് അമ്പലംമുക്ക് രാജേഷ് ഭവനില്‍ ലക്ഷ്മിക്കുട്ടി(86)യെ സംരക്ഷിക്കാതെ വീട്ടില്‍ നിന്ന് പുറത്താക്കിയകേസിലാണ് അധ്യാപികയായ മരുമകള്‍ അനീഷയ്ക്ക് കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്.
2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. വീടിനുപുറത്ത് ഷെഡ്ഡില്‍ പൂട്ടിയിട്ടിരുന്ന ലക്ഷ്മിക്കുട്ടിയെ ചടയമംഗലം പോലീസും നാട്ടുകാരും ചേര്‍ന്നാണ് മോചിപ്പിച്ച് കലയപുരം സങ്കേതത്തില്‍ എത്തിച്ചത്. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്ട്രേറ്റ് കൃഷ്ണനുണ്ണിയാണ് ശിക്ഷ വിധിച്ചത്. ലക്ഷ്മിക്കുട്ടി ഇപ്പോഴും സങ്കേതത്തിലാണ് തണലിലാണ് കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: