കാവനാട്: പടിഞ്ഞാറെകൊല്ലം, കാവനാട് പടിഞ്ഞാറ്, ഇടപ്പാടം ഭാഗത്ത് കുടിനീര് കിട്ടാക്കനിയായിട്ട് നാലുമാസം പിന്നിടുന്നു. നിലവിലുണ്ടായിരുന്ന ഓടയ്ക്ക് വീതികൂട്ടി സ്ലാബ് ഇടാനായി ഒരുമാസം മുമ്പ് ഇവിടെ ഓട വെട്ടിപ്പൊളിച്ചിരുന്നു. അതിനെ തുടര്‍ന്ന് അതുവഴി ശക്തികുളങ്ങരയ്ക്ക് പോവുകയായിരുന്ന പൈപ്പുലൈനുകള്‍ മുഴുവന്‍ നീക്കം ചെയ്തു. വളരെ പെട്ടെന്ന് പുനഃസ്ഥാപിക്കാമെന്നു പറഞ്ഞാണ് പൈപ്പുലൈനുകള്‍ കടന്നുപോകുന്ന ഓടവെട്ടിപ്പൊളിച്ചത്.
ഓട പൊളിച്ച സമയം മുതല്‍ ലോക്ഡൗണ്‍ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞു ഓടയുടെയും പൈപ്പുലൈനുകളുടെയും നിര്‍മാണം മുടങ്ങുകയായിരുന്നു. ഇവിടെയുള്ള നൂറുകണക്കിനാളുകള്‍ പൈപ്പുജലം കൊïാണ് ഉപജീവിക്കുന്നത്. താഴ്ന്ന പ്രദേശമായതിനാല്‍ 24 മണിക്കൂറും വെള്ളം ആവശ്യാനുസരണം ഇവിടെ ലഭിച്ചിരുന്നു.
പൈപ്പുലൈന്‍ തകര്‍ന്നതോടെ ഏറെ ഒച്ചപ്പാടുകള്‍ ഉïായി. ഇതുമൂലം മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കി താത്കാലികമായി വെള്ളം നല്‍കുന്നതിന് ശ്രമിച്ചു. തòൂലം രാവിലെ എട്ടുവരെ നൂല്‍വണ്ണത്തില്‍ ഇവിടെ ജലം ലഭിക്കുന്നുï്. ഇവിടെ രïുമീറ്റര് താഴ്ചയില്‍ കുഴിച്ചാല്‍ മഞ്ഞനിറത്തിലുള്ള പാറയാണ്. ഇതില്‍നിന്നും ലഭിക്കുന്ന വെള്ളത്തിന് ദുര്‍ഗന്ധവും മഞ്ഞനിറവുമുണ്ട്. അതിനാല്‍ ഇവിടെയുള്ളവര്‍ കിണര്‍ കുഴിക്കാറില്ല. കിണര്‍ കുഴിച്ചവര്‍ പോലും വെള്ളം മോശമായതിനെതുടര്‍ന്ന് മണ്ണിട്ടുമൂടുകയായിരുന്നു.
അടുത്തകാലത്തായി ടാങ്കര്‍ലോറികളില്‍ ഇവിടെ വെള്ളം എത്തിച്ചു കുടിനീര്‍ക്ഷാമം പരിഹരിക്കാനും ശ്രമിച്ചിരുന്നു. ഇപ്പോള്‍ റോഡ് പൊളിഞ്ഞ് കിടക്കുóെന്ന കാരണം പറഞ്ഞു ടാങ്കര്‍ ലോറി വെള്ളവുമായി എത്താറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇനിയും ഓടയ്ക്ക് മേðമൂടി ഇടാന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും വേïിവരും. അതിനുശേഷമേ തകര്‍ന്ന വാട്ടര്‍പൈപ്പുകള്‍ പുനഃസ്ഥാപിക്കുകയുള്ളൂ. അതുവരെ കുടിനീര് നല്കാന് വേïപ്പെട്ടവര് തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുóത്. മത്സ്യത്തൊഴിലാളികള്‍ ഏറെ അധിവസിക്കുന്ന പ്രദേശമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: