കുന്നത്തൂര്‍: രï് എഎസ്ഐമാരും ഒരു വനിതാ കോണ്‍സ്റ്റബിളുമടക്കം 14 പേര്‍ക്ക് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ശാസ്താംകോട്ട സ്റ്റേഷനിലെ സ്ഥിതി ആശങ്കാജനകമായി. സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്കെല്ലാം രോഗം ബാധിച്ചത്.
എന്നാല്‍ ഇവരുമായി സ്റ്റേഷനിലും ഡ്യൂട്ടിക്കിടയിലും പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ക്വാറന്റൈന് നിഷേധിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുï്. കോവിഡ് ബാധിതരായ പോലീസുകാര്‍ സിഐ, എസ്ഐ അടക്കമുള്ളവരുമായി നേരിട്ട് ബന്ധം പുലര്‍ത്തി വന്നവരാണ്. അതിനിടെ പ്രാഥമിക സമ്പര്‍ക്കത്തിð ഉള്‍പ്പെടാത്ത ചുരുക്കം പോലീസുകാര്‍ക്ക് ക്വാറന്റൈന് അനുവദിച്ചിട്ടുള്ളതായും അറിയുന്നു. പോലീസുകാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചിട്ടും അണുനശീകരണം പോലുള്ള നടപടികളും സ്വീകരിക്കുന്നില്ലെന്ന് പരാതിയുï്.
കുന്നത്തൂര്‍, ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട എന്നീ വില്ലേജുകളാണ് ഈ സ്റ്റേഷന്റെ അധികാര പരിധിയെങ്കിലും താലൂക്കാസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ വലിയ തിരക്കാണ് എപ്പോഴും അനുഭവപ്പെടുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ പൊതുജനങ്ങള്‍ ഇടപെടുന്ന സ്ഥലമെന്ന നിലയില്‍ കര്‍ശന നടപടിസ്വീകരിക്കാത്തതും ആക്ഷേപമായിട്ടുï്. നിരവധി ഉദ്യോഗസ്ഥര്‍ പരിമിത സൗകര്യത്തില്‍ കഴിയുന്ന സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവരും അന്വേഷണത്തിന് വിളിപ്പിക്കുന്നവരും കുറ്റകൃത്യത്തിന് പിടികൂടുന്നവരും എല്ലാം കയറിഇറങ്ങുന്ന അവസ്ഥയാണ്.
സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങളുമായി എത്തുóവര്‍ക്ക് വേïുന്ന സേവനങ്ങള്‍ നല്കേïത് പോലീസിന്റെ ഉത്തരവാദിത്വമാണ്.രോഗബാധിതരായ സഹപ്രവര്‍ത്തകരുമായി നേരിട്ട് ബന്ധം പുലര്‍ത്തിയ ഉദ്യോഗസ്ഥര്‍ നീരിക്ഷണത്തില്‍ കഴിയാതെ ഈ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ അത് കോവിഡിന്റെ സമൂഹവ്യാപനത്തിലേക്കാകും വഴി തുറക്കുക.
കോവിഡ് സംബന്ധമായി ഡ്യൂട്ടിക്ക് പോകുന്നവരും ഈ പരിമിത സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കിലും പോലീസുകാര്‍ കടുത്ത ആശങ്കയിലാണ്. ശൂരനാട് സ്റ്റേഷനിലെ നാല് പോലീസുകാരും കോവിഡ് ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: