കുളത്തൂപ്പുഴ: പോക്സോ കേസില്‍ പണ്ടിടിയിലായ പ്രതി വിലങ്ങഴിച്ച് രക്ഷപ്പെട്ടു. കുളത്തൂപ്പുഴ വനത്തിനുളളിലേക്ക് കടന്ന പ്രതിക്കായി തിരച്ചില്‍ വ്യാപകമാക്കി. പാലക്കാട് കൊപ്പം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി തൃശ്ശൂര്‍ എടക്കഴിയൂര്‍ കറുത്താറന്‍ വീട്ടില്‍ ബാദുഷ (24) ആണ് കുളത്തൂപ്പുഴ സ്റ്റേഷനില്‍ വച്ച് കൈവിലങ്ങ് ഊരി തന്ത്രത്തില്‍ രക്ഷപ്പെട്ടത്.
പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ മൃഗീയമായി പീഡിപ്പിച്ചകേസില്‍ കൊപ്പം പോലീസ് അന്വേഷിക്കുന്നതിനിടെ കുളത്തൂപ്പുഴയിലേക്ക് കടന്ന ഇയാള്‍ കുളത്തൂപ്പുഴ സ്വദേശിയായ യുവതിയോടൊപ്പം താമസിക്കുകയായിരുന്നു. കുളത്തൂപ്പുഴയിലും ഇയാള്‍ക്കെതിരെ പരാതിയുï്. അന്വേഷണം നടക്കുന്നതിനിടെ പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ മനസ്സിലാക്കിയ കൊപ്പം പോലീസ് കുളത്തൂപ്പുഴ പോലീസിന് പ്രതിയുടെ ഫോട്ടോ കൈമാറിയതോടെയാണ് കുളത്തൂപ്പുഴ സ്റ്റേഷനില്‍ പ്രതിയെകുറിച്ച് പരാതിയുളളതായി മനസ്സിലാക്കുന്നത്. ഉടന്‍തന്നെ ഇയാളെ കുളത്തൂപ്പുഴ പോലീസ് കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിó് പിടികൂടിയെങ്കിലും ഇയാള്‍ കടന്നു കളയുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങിട്ട് സ്റ്റേഷന് പുറത്ത് സൂക്ഷിച്ചിരിക്കുന്നതിനിടയിലാണ് വിലങ്ങൂരി കടന്നത്. നാട്ടുകാരുടെ സഹായത്തോടെ പ്രദേശമാകെ അരിച്ച് പെറുക്കുന്നതിനിടയില്‍ സംശയം തോന്നിയ നാട്ടുകാരിലൊരാള്‍ പ്രതിയെ പണ്ടിടികൂടിയെങ്കിലും കുതറിമാറി ഡീസെന്റ് മുക്ക് കുട്ടിവനത്തിലേക്ക് വീïും ഓടിമറഞ്ഞു. വനത്തിലൂടെ സഞ്ചരിച്ച പ്രതി നെടുവണ്ണൂര്‍ക്കടവ് വനഭാഗത്ത് തെന്മല ജലസംഭരണി പ്രദേശത്ത് എത്തിയതറിഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തില്‍ പോലീസ് പിന്തുടര്óെങ്കിലും കïെത്താനായിട്ടില്ല. ഇന്നലെ രാത്രി വൈകിയും കുളത്തൂപ്പുഴ സിഐ എന്‍. ഗിരീഷ്, എസ്ഐ ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് നാട്ടുകാര്‍ തിരച്ചില്‍ തുടരുകയാണ്.
വിനയായത് പ്രതികളെ ലോക്കപ്പില്‍ സൂക്ഷിക്കാന്‍ അനുവാദമില്ലാത്തത്
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേïതുളളതിനണ്ടാല് പിടിയിലാകുന്ന പ്രതികളെ സ്റ്റേഷന് ലോക്കപ്പിനുളളില്‍ സൂക്ഷിക്കാന്‍ അനുവാദമില്ലാത്തതാണ് കുളത്തൂപ്പുഴയില്‍ പ്രതിവിലങ്ങഴിച്ച് കടക്കാന്‍ ഇടയാക്കിയത്.
പ്രായപൂര്‍ത്തിയാകാത്ത പൊണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റൊരുകേസില്‍ പിടിയിലായ പ്രതിക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലുളള കുളത്തൂപ്പുഴ എസ്ഐ എന്‍. അശോക് കുമാര്‍ പ്രതിയെ ലോക്കപ്പില്‍ സൂക്ഷിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത മുഴുവന്‍ പോലീസുകരും നിരീക്ഷണത്തിലാണ്. കോവിഡ് മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് എസ്ഐ അച്ചടക്കനടപടിക്കി വിധേയനാവുമെന്ന് പോലീസുകാര്‍ക്കിടയില്‍ സംസാരം നിലനില്‍ക്കുന്നതിനിടയിലാണ് മറ്റൊരു പോക്സോകേസില്‍ ബാദുഷ പിടിയിലാകുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേïതുളളതിനാലാണ് സ്റ്റേഷനു പുറത്ത് ജന്നല്‍ അഴിക്കുളളില്‍ കൈവിലങ്ങിട്ട് പ്രതിയെ സൂക്ഷിച്ചിരുന്നത്.
നന്നേമെലിഞ്ഞ പ്രതിയുടെകൈ വിലങ്ങിന് പാകമാകാതെ തനിയെ ഊരുകയും പോലീസിന്റെ കണ്ണുവെട്ടിച്ച് കടക്കുകയായിരുന്നെന്നാണ് സ്റ്റേഷന് ചുമതലക്കാര്‍ പറയുന്നത്. ലോക്കപ്പിലായിരുന്നെങ്കില് ഇത്തരത്തില്‍ അബദ്ധം വരില്ലായിരുന്നെന്നും ഇവര്‍ പറയുന്നു. വനത്തിനുളളില്‍ പ്രതിയുïെന്നറിഞ്ഞിട്ടും കൂടുതല്‍ പോലീസിനെ നിയോഗിച്ച് ശാസ്ത്രീയമായ രീതിയില്‍ തിരച്ചില്‍ നടത്താന്‍ ഉന്നരുടെ അനുവാദം ലഭിക്കാത്തതും തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: