കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ് ജസ്റ്റിസ് കെ.കെ. ഉഷയ്‌ക്ക് (81) നാടിന്റെ അന്ത്യാഞ്ജലി. എറണാകുളം കോമ്പാറ ജങ്ഷനിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിയമജ്ഞരും രാഷ്‌ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ പ്രണാമമര്‍പ്പിച്ചു. തുടര്‍ന്ന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം പൊതുശ്മശാനത്തില്‍ സംസ്‌കാരിച്ചു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവ്, ഹൈബി ഈഡന്‍ എംപി, മേയര്‍ എംഎല്‍എമാര്‍, ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാര്‍, മുന്‍ ജഡ്ജിമാര്‍, അഭിഭാഷകര്‍, ജനപ്രതിനിധികള്‍, ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു. ലിസി ആശുപത്രിയില്‍ നിന്ന് രാവിലെ 9ന് മൃതദേഹം വീട്ടിലെത്തിച്ചു. 12. 30വരെ പൊതുദര്‍ശനത്തിന് വച്ചു. വീട്ടിലും ശ്മശാനത്തിലും വച്ച് പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമായിരുന്നു മരണാനന്തര ചടങ്ങുകള്‍.
മൂന്ന് ദിവസംമുമ്പ് കുളിമുറിയില്‍ വീണതിനെതുടര്‍ന്ന് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30ന് ഹൃദായഘാതമുണ്ടായതിനെതുടര്‍ന്നാണ് മരണം. കണ്ണുകള്‍ ദാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: