ന്യൂദല്‍ഹി: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പദ്ധതി നിര്‍വഹണ മന്ത്രാലയം നടത്തുന്ന സാമ്പത്തിക സെന്‍സസ് ഡിസംബര്‍ 31 വരെ നീട്ടി.
സംസ്ഥാനത്തെ എല്ലാ വീടുകളും സാമ്പത്തിക സംരംഭങ്ങളും സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മാര്‍ച്ച് 31 നു അവസാനിക്കേണ്ട സെന്സസ്സെ കോവിഡിനെ തുടർന്ന് സെപ്തംബര്‍ 30 വരെ നീട്ടിയിരുന്നു. അതാണ് വീണ്ടും നീട്ടിയത്.
സംസ്ഥാനത്തു നടക്കുന്ന സാമ്പത്തിക സെന്‍സസ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെയും ജില്ല ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കോവിഡ് നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചു കൊണ്ടുമാണ് മുന്നേറുന്നത്.
വീടുകളിലും സ്ഥാപനങ്ങളിലുമായി നടക്കുന്ന സാമ്പത്തിക സംരംഭങ്ങളുടെ കണക്കെടുപ്പാണ് ഈ സെന്‍സസ് വഴി നടത്തുന്നത്. ഈ സര്‍വേ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ചു എല്ലാ സംസ്ഥാനങ്ങളുടെയും ബിസ്സിനെസ്സ് രജിസ്റ്റര്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ നയരൂപീകരണത്തിനു അടിസ്ഥാനമായ കണക്കെടുപ്പ് തുടങ്ങിയവ തയ്യാറാക്കുന്നതാണ്.
കണ്ടൈന്‍മെന്റ് സോണുകളില്‍ അവിടുത്തെ നിയന്ത്രണങ്ങള്‍ നീക്കുന്നതനുസരിച്ചു സാമ്പത്തിക സെന്‍സസ് നടത്തും. സാമ്പത്തിക സെന്‍സസിന്റെ കണക്കെടുപ്പിന്റെ ചുമതല കേന്ദ്ര ഐ ടി മന്ത്രാലയത്തിന്റെ കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ (സി സ് സി ഇ ഗവര്ണന്സ് ഇന്ത്യ ലിമിറ്റഡ് ) ആണ്.
ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെയും സംസ്ഥാന സാമ്പത്തിക സ്ഥിതി വിവര കണക്കു വകുപ്പിലേയും ഉദ്യോഗസ്ഥര്‍ എനുമെറേറ്റര്‍മാരുടെ ടാറ്റ പരിശോധിക്കുന്നതാണ് . ഈ സെന്‍സസ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ സ്ഥിതി വിവര കണക്കിനായി മാത്രമാണ് ഉപയോഗിക്കുന്നത്.
സാമ്പത്തിക സെന്‍സസുമായി സഹകരിച്ചു എല്ലാവരും കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പദ്ധതി നിര്‍വഹണ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനിത ഭാസ്കര്‍ അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: