Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

പ്രഥമ ദേശീയ സ്റ്റാര്‍ട്ടപ് പുരസ്‌കാരങ്ങളില്‍ തിളങ്ങി കേരളത്തിന്റെ കള്ള് ചെത്ത് യന്ത്രവും ചക്കപ്പൊടിയും അഴുക്കുചാൽ റോബോട്ടും

തെങ്ങില്‍ കയറാതെ തന്നെ കള്ള് ചെത്തിയെടുക്കുന്ന യന്ത്രമാണ് ഈ സ്റ്റാര്‍ട്ടപ് വികസിപ്പിച്ചെടുത്തത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രം മൂന്നു മാസത്തില്‍ കള്ളു ചെത്തുന്നതിനായുള്ള തെങ്ങുകയറ്റം 270 തവണകളില്‍നിന്ന് മൂന്നു തവണകളിലേയ്‌ക്ക് കുറയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 07:01 pm IST
in Technology

തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പ്രഥമ ദേശീയ പുരസ്‌കാരങ്ങളില്‍ മൂന്നെണ്ണം കേരളത്തിന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള നവ ഡിസൈന്‍ ആന്‍ഡ് ഇനോവേഷന്‍, ജെന്‍ റോബോട്ടിക്‌സ് എന്നിവയ്‌ക്ക് പുറമെ ജാക്ക് ഫ്രൂട്ട് 365-നുമാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്.

കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ്  പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡുകള്‍  12 മേഖലകളിലായി 32 സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയത്.

കാര്‍ഷിക ഉത്പാദക വിഭാഗത്തില്‍  കള്ള് ചെത്തുന്ന യന്ത്രം വികസിപ്പിച്ച കൊച്ചി നവ ഡിസൈന്‍ ആന്‍ഡ് ഇനോവേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനാണ്  പുരസ്‌കാരം ലഭിച്ചത്. തെങ്ങില്‍ കയറാതെ തന്നെ കള്ള് ചെത്തിയെടുക്കുന്ന യന്ത്രമാണ് ഈ  സ്റ്റാര്‍ട്ടപ് വികസിപ്പിച്ചെടുത്തത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രം മൂന്നു മാസത്തില്‍ കള്ളു ചെത്തുന്നതിനായുള്ള തെങ്ങുകയറ്റം 270  തവണകളില്‍നിന്ന് മൂന്നു തവണകളിലേയ്‌ക്ക് കുറയ്‌ക്കും. ലോകത്തെ തെങ്ങുകൃഷി ചെയ്യുന്ന ഇരുപത്തെട്ടോളം രാജ്യങ്ങളില്‍ ഈ യന്ത്രത്തിന് പേറ്റന്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കാമ്പസുകളില്‍ നിന്ന് തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് വിഭാഗത്തിലാണ് തിരുവനന്തപുരത്തെ  ജെന്‍ റോബോട്ടിക്‌സിന് പുരസ്‌ക്കാരം ലഭിച്ചത്. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ബാന്‍ഡികൂട്ട് എന്ന റോബോട്ട് ഇതിനകം തന്നെ അന്താരാഷ്‌ട്ര ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. വിദേശ രാജ്യങ്ങള്‍ക്കു പുറമെ  ഇന്ത്യയിലെ ആറു  സംസ്ഥാനങ്ങളിലും ജെന്‍ റോബോട്ടിക്‌സിസിന്റെ ഈ ഉല്പന്നത്തിനു സാന്നിധ്യമുണ്ട്.

പ്രമേഹ രോഗശമനത്തിന് ചക്കപ്പൊടി ഉപയോഗിക്കാമെന്ന കണ്ടെത്തലാണ് ജാക്ക് ഫ്രൂട്ട് 365 എന്ന ഉത്പന്നത്തിന് ഭക്ഷ്യസംസ്‌കരണ വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചത്. ഗോഡ്‌സ് ഓണ്‍ ഫുഡ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഈ ഉത്പന്നം പുറത്തിറക്കുന്നത്. ഇതിലൂടെ പ്രമേഹം കുറയ്‌ക്കുമെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.  1000 രോഗികളില്‍ പരീക്ഷിച്ച് 996 പേരിലും പ്രമേഹം കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ചക്കയ്‌ക്ക് വലിയ വിപണി സാധ്യതയും ഈ ഉത്പന്നം ഒരുക്കി.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനത്തിന്റെ പ്രതിഫലനമാണ് ദേശീയ സ്റ്റാര്‍ട്ടപ് പുരസ്‌കാരങ്ങളില്‍ കേരളത്തിന്റെ മികച്ച പ്രകടനമെന്ന് കെഎസ് യുഎം സിഇഒ ശശി പി എം പറഞ്ഞു. സമൂഹത്തിന്റെ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനുള്ള ഉത്പന്നങ്ങളാണ് പുരസ്‌ക്കാരം നേടിയ കമ്പനികള്‍ വികസിപ്പിച്ചെടുത്തത്. ഈ പുരസ്‌കാരങ്ങള്‍ അത്തരം കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നു വരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു

Tags: സ്റ്റാര്‍ട്ടപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടി ; സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പോഷിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിനും ബോധവല്‍ക്കരണത്തിനും പങ്ക്

Technology

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷ വാര്‍ത്ത : സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് മൂന്ന് കോടി വരെയുള്ള ഉല്‍പ്പന്നങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് വാങ്ങാം

India

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ; ജലസംരക്ഷണ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും വാചാലനായി മോദി

Technology

കേരള സ്റ്റാര്‍ട്ടപ്പിന് കേന്ദ്ര ഐടി ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ അംഗീകാരം; നേത്രസെമിയെ അര്‍ദ്ധചാലക ഡിസൈന്‍ ആനുകൂല്യത്തിന് തെരഞ്ഞെടുത്തു

Technology

ലോക ഇന്‍കുബേഷന്‍ ഉച്ചകോടിയില്‍ മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്റര്‍ പുരസ്‌കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഏറ്റുവാങ്ങി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.