സ്റ്റോക്ക്ഹോം: തമോഗര്‍ത്തത്തെ കുറിച്ചുള്ള പഠനത്തിന് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം. മൂന്ന് പേരാണ് ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരായത്. റോജര്‍ പെന്റോസ്, റെയ്ന്‍ ഹാര്‍ഡ്, ജന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
ബ്രിട്ടണിലെ ഓക്സ്ഫഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞനാണ് റോജര്‍ പെന്റോസ്. തമോഗര്‍ത്തം രൂപപ്പെടുന്നതില്‍ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്ന കണ്ടുപിടുത്തമാണ് റോജര്‍ പെന്റോസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ക്ഷീരപഥത്തിന്റെ മദ്ധ്യഭാഗത്ത് വലിയ തോതിലുള്ള തമോഗര്‍ത്തത്തെ കണ്ടെത്തിയതിനാണ് റെയിന്‍ ഗാര്‍ഡ് ജന്സലിന്, ആന്‍ഡ്രിയ ഗെസ് എന്നിവര്‍ പുരസ്കാരം നേടിയത്.
സ്റ്റോക്ക്ഹോമിലെ കരോളിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചാണ് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരങ്ങളില് ഒന്നാണ് നൊബേല്‍ പുരസ്കാരം. സ്വര്‍ണ്ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറുമാണ് സമ്മാനം. 124 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വീഡിഷ് ഗവേഷകനായ ആല്‍ഫ്രഡ് നൊബേലാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: