വാഷിംഗ്ടണ്‍: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻറെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും.
വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ തുടരുന്ന ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതായും അദ്ദേഹത്തിന് സ്റ്റിറോയിഡ് നല്‍കിയതായും ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. ക്വാറന്റീന്‍ ലംഘിച്ച് വാഹന പ്രചരണ യാത്രനടത്തിയ ട്രംപിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് പ്രസിഡന്റ് രോഗമുക്തനായേക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. ട്രംപിനൊപ്പം പ്രഥമ വനിത മെലാനിയ ‘ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അമേരിക്കയില്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ കൊവിഡ് ബാധിച്ചത് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്. ഇത് മറികടക്കാനാണ് ട്രംപ് ക്വാറന്റീന്‍ ലംഘിച്ച് വാഹന പ്രചരണയാത്ര നടത്തിയത്. ‘ഇത് ഭ്രാന്താണ്, തികച്ചും അനാവശ്യമായ പ്രസിഡന്‍ഷ്യല്‍,’ വാഹന പ്രചരണയാത്രയ്‌ക്കിടെ വാഹനത്തിലുണ്ടായിരുന്ന ഓരോ വ്യക്തിയും ഇനി 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്. അവര്‍ക്ക് അസുഖം വന്നേക്കാം. ചിലപ്പോള്‍ മരിക്കാം” വാള്‍ട്ടര്‍ റീഡിലെ ഡോക്ടറായ ഡോ. ജെയിംസ് പി. ഫിലിപ്സ് പറഞ്ഞു.
അതേസമയം കൊവിഡ് സ്ഥിരീകരിച്ച മെലാനിയ ‘ട്രംപ്’ വെെറ്റ് ഹൗസില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: