കൊച്ചി: പുതിയ ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനുമായി ഡെയ്‌ലിഹണ്ട്. ജോഷ് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്റെ ബീറ്റ വേര്‍ഷന് ഇതിനോടകം വലിയ ജനപ്രീതിയാണ് ലഭിച്ചത്. 23 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ നിലവില്‍ ജോഷിനുണ്ട്. നിലവില്‍ 200ല്‍ അധികം പ്രമുഖരാണ് ജോഷില്‍ കണ്ടന്റ് ക്രിയേറ്ററായി അംഗമായിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ പ്ലാറ്റ്‌ഫോമായ ജോഷില്‍ മലയാളം ഉള്‍പ്പെടെ പത്തിലധികം ഇന്ത്യന്‍ ഭാഷകള്‍ ലഭിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത ലേബലുകളായ ടി-സീരീസ്, സോണി, സീ മ്യൂസിക്, ഡിവോ മ്യൂസിക് എന്നിവയുമായുള്ള സഹകരണവും ജോഷിനുണ്ട്. ഹ്രസ്വ-വീഡിയോ നിര്‍മിക്കാനായി വലുതും വിശാലവുമായ ഒരു സംഗീത ലൈബ്രറി ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
വൈറല്‍, ട്രെന്‍ഡിംഗ്, ഗ്ലാമര്‍, നൃത്തം, ഭക്തി, യോഗ, പാചകം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി 120 സെക്കന്‍ഡ് വരെ വലുപ്പമുള്ള വീഡിയോകള്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ആസ്വദിക്കാന്‍ കഴിയും. ബീറ്റാ ഘട്ടത്തില്‍ അവസാന 45 ദിവസങ്ങളില്‍ വന്‍കുതിപ്പാണ് ജോഷിന് ലഭിച്ചത്.
200ല്‍ അധികം എക്സ്‌ക്ലൂസീവ് ക്രിയേറ്റര്‍മാര്‍, നാല് മെഗാ മ്യൂസിക് ലേബലുകള്‍, 50 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍, പ്രതിദിനം ഒരു ബില്ല്യണിലധികം വീഡിയോ പ്ലേകള്‍, 23 ദശലക്ഷത്തിന് മുകളില്‍ പ്രതിദിന സജീവ ഉപയോക്താക്കള്‍, അഞ്ച് ദശലക്ഷം യൂസര്‍ ജനറേറ്റഡ് കണ്ടന്റുകള്‍(യുജിസി) എന്നിവയാണ് ജോഷ് നേടിയത്.
പ്രതിദിനം 21 മിനിറ്റ് സമയം ഉപയോക്താക്കള്‍ ജോഷ് ആപ്ലിക്കേഷനില്‍ ചിലവഴിക്കുന്നതായി കണ്ടെത്തി. പൂര്‍ണമായും ഭാരതത്തില്‍ നിര്‍മിച്ച് ഭാരതത്തിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമാണിത്. നിലവില്‍ ആന്‍ഡ്രോയ്ഡില്‍ പ്ലാറ്റ്‌ഫോമില്‍ ജോഷ് ലഭ്യമാണ്. ഉടന്‍ തന്നെ ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്ന് ഡെയിലിഹണ്ട് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: