തിരുവനന്തപുരം : മന്ത്രി ഇ. പി. ജയരാജനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഔദ്യോഗിക വസതില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മന്ത്രിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: