കാസര്‍കോട്: ജില്ലയില്‍ ഇന്നലെ 207 പേര്‍ക്ക് കൂടി കൊവിഡ്19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 189 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 170 പേര്‍ക്ക് കൊവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
വീടുകളില്‍ 3260 പേരും സ്ഥാപനങ്ങളില്‍ 1328 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4588 പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 275 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 165 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 257 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 282 പേരെ ആശുപത്രികളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.
ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 194 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
12476 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 771 പേര് വിദേശത്ത് നിന്നെത്തിയവരും 597 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 11108 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 8904 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 105 ആയി. നിലവില്‍ 3467 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2127 പേര് വീടുകളില്‍ ചികിത്സയിലാണ്.
കൊവിഡ്: കാസര്‍കോട് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും ചികിത്സയിലും നിരീക്ഷണത്തിലും
കൊവിഡിനെ തുടര്‍ന്ന് കാസര്‍കോട് സ്റ്റേഷനിലെ 67 പോലീസുകാരെയും ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി മാറ്റി. പകരം സ്റ്റേഷന് ചുമതല ആദൂര്‍ ഇന്‍സ്പെക്ടര്‍ വിശ്വംഭരനും എസ്ഐയുടെ ചുമതല വിദ്യാനഗര്‍ എസ്ഐ വിജയനും നല്കി. ആദൂര്‍, ബേഡകം, കുമ്പള, ബദിയഡുക്ക സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഷന് പ്രവര്‍ത്തനത്തില്‍ പരിചയ സമ്പന്നരായ രണ്ട് വീതം പോലീസുകാരെയും ആംഡ് റിസര്‍വ്വ് ക്യാമ്പില്‍ നിന്നുള്ള പോലീസുകാരെയും കാസര്‍കോട്ടേക്ക് താല്‍ക്കാലികമായി നിയമിച്ചു.
കാസര്‍കോട് സ്റ്റേഷനിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മറ്റ് 20 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. അവശേഷിച്ച പോലീസുകാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെ ഇന്ന് കൊവിഡ് പരിശേധനയ്ക്ക് വിധേയരാക്കും.
കാസര്‍കോട് ഫയര്‍ഫോഴ്സ് സ്റ്റേഷനിലെ നാല് ഗാര്‍ഡുമാര്‍ക്കും അതിലൊരാളുടെ കുടുംബത്തിലെ മൂന്നുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഫയര്‍ സ്റ്റേഷനില്‍ 28 ജീവനക്കാരാണുള്ളത്. ഇവരില്‍ 15 പേര് ക്വാറന്റൈനിലാണ്. ലീവില്‍ പോയ ഫയര്മാന്മാരെ തിരിച്ച് വിളിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: