കൊച്ചി : ലൈഫ് മിഷന് കേസില്‍ അന്വേഷണം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്സിലേക്കും. യുണിടാക് ബില്‍ഡേഴ്സ് ബ്ലാസ്റ്റേഴ്സിന്റെ സ്പോണ്സര് ആയിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്സിലേക്കും അന്വഷണം നീളുന്നത്.
യൂണിടാക് ബില്‍ഡേഴ്സിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ തുടങ്ങിയതോടെയണ് ബ്ലാസ്റ്റേഴ്സും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെട്ടത്. പ്രധാന സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്തണമെന്ന് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന് ഇക്കാര്യം പറഞ്ഞിരുന്നില്ല. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ ഉപയോഗിച്ച് യൂണിടാക് പരസ്യചിത്രവും നിര്‍മിച്ചിരുന്നു.
യുഎഇ റെഡ്ക്രസന്റുമായുള്ള ഇടപാടിനുശേഷവും അതിന് രണ്ടുവര്‍ഷം മുമ്പുമുള്ള യൂണിടാക് ബില്‍ഡേഴ്സിന്റെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്.
അതേസമയം ലൈഫ് മിഷന് കരാര്‍ യാദൃച്ഛികമായി യൂണിടാക്കിന് ലഭിച്ചതല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. 18 കോടി രൂപയുടെ കരാര്‍ ലഭിക്കണമെങ്കില്‍ മുന്‍പും ഇടപാടുകള്‍ നടന്നിരിക്കാം. ലൈഫ് മിഷന് കരാറിനു മുന്‍പ് നടന്ന യൂണിടാക്കിന്റെ ഇടപാടുകളിലും സ്വപ്നാ സുരേഷിന്റെയും സംഘത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്.
ഇത്തരത്തിലുള്ള ഇടപാടുകള്‍ പരിശോധിക്കവേയാണ് റെഡ്ക്രസന്റുമായി കരാര്‍ ഒപ്പിടുന്നതിന് തൊട്ടുമുമ്പുള്ള വര്‍ഷം ബ്ലാസ്റ്റേഴ്സിന്റെ സ്പോണ്സര്മാരില് യൂണിടാക്കിന്റെ പേര് കണ്ടെത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ അന്നത്തെ ജഴ്സിയില്‍ ‘സ്ലീവ് സ്പോണ്സര്’ എന്നനിലയില്‍ യൂണിടാക് പങ്കാളിയായിരുന്നു. എത്ര രൂപയുടെ ഇടപാടാണ് ഇതെന്നു കണ്ടെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: