Categories: Kerala

ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡന്റ് ആലപ്രത്ത് അശോകന്‍ അന്തരിച്ചു; സംസ്‌കാരം ഇന്ന് മാങ്കാവ് ശ്മശാനത്തില്‍

കോഴിക്കോട് സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളിലെ മികച്ച സംഘാടകനായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.

Published by

കോഴിക്കോട്: കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറം പ്രസിഡന്റും ആകാശവാണി ഗസ്റ്റ് ആര്‍ട്ടിസ്റ്റുമായ ആലപ്രത്ത് അശോകന്‍ (55) അന്തരിച്ചു. ഹ്യദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കേ ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മരണമടയുന്നത്.  

കോഴിക്കോട് സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളിലെ മികച്ച സംഘാടകനായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയടക്കം നിരവധി സംഘടനകളുടെ ഭാരവാഹിത്വവും അദ്ദേഹം വഹിച്ചിരുന്നു. പരസ്യ നിര്‍മ്മാണം പ്രചരണം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

ഭാര്യ: ബിന്ദു, മക്കള്‍: അഭിനന്ദ, അഭിറാം സഹോദരങ്ങള്‍ :ആലപ്രത്ത് വിജയന്‍ ,ആലപ്രത്ത് രാജീവ്, ജസിത, സജിത അഛന്‍ പരേതനായ ശങ്കു, അമ്മ ഇന്ദിര, സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് മാങ്കാവ് ശ്മശാനത്തില്‍ നടക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by