കുന്നത്തൂര്‍: കൈയേറ്റക്കാരുടെ സൗകര്യത്തിന് വലിഞ്ഞിഴഞ്ഞ ശാസ്താംകോട്ട-കരുനാഗപ്പള്ളി റോഡ് നിര്‍മാണം എങ്ങനെയെങ്കിലും പൂര്‍ത്തീകരിക്കാന്‍ നീക്കം. റോഡിന്റെ വീതി രïുമീറ്ററോളം കുറച്ച് തോന്നിയമട്ടിലാണ് പലയിടത്തും നിര്‍മാണം പുരോഗമിക്കുന്നത്. സര്‍വകക്ഷി യോഗം തീരുമാനങ്ങളെല്ലാം അട്ടിമറിച്ചിരിക്കുകയാണ്.
താലൂക്ക് അതിര്‍ത്തിയായ കല്ലുകടവ് മുതല്‍ ശാസ്താംകോട്ട വരെയുള്ള ആറുകിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ അഞ്ചുകിലോമീറ്ററും മൈനാഗപ്പള്ളി പഞ്ചായത്തിലൂടെയാണ് കടന്ന് പോകുന്നത്. 2018 സെപ്തംബറില്‍ കിഫ്ബി ഏറ്റെടുത്ത 52 കിലോമീറ്റര്‍ റോഡു പദ്ധതിയില്‍ അവസാനത്തേതാണ് ഇത്. 62 കോടിരൂപയുടെതാണ് പണി. ഒരു കിലോമീറ്ററിന് ഒരുകോടിയിലേറെ ചെലവുവരുമെന്ന് ചുരുക്കം.
ഒരുവര്‍ഷം മുമ്പ് ആരംഭിച്ച പണി നിസാര തടസങ്ങള്‍ മൂലം അനിശ്ചിതമായി നീïു. കലുങ്കുകള്‍ക്കും ഓടയ്ക്കും വേïി പ്രധാനപാത അടച്ചിട്ട് ഏറെ നാള് യാത്രക്കാരെ വലച്ചിരുന്നു. പിന്നീട് കോവിഡ് മൂലം പണി നിലച്ചു. റോഡ് ഏറെനാളായി യാത്രായോഗ്യമല്ല. കിലോമീറ്ററിന് ഒരുകോടിയോളം വരുന്ന അന്താരാഷ്ട്രനിലവാരത്തില്‍ ടാറിംഗ് നടക്കുമെന്നതും പലയിടത്തും നടപ്പായില്ലെന്ന് പരാതിയുï്.
കൈയേറ്റങ്ങള്‍ കര്‍ശനനടപടിയിലൂടെ നീക്കി റോഡിന് വീതി വര്‍ദ്ധിപ്പിക്കുമെന്ന വാഗ്ദാനമൊക്കെ കാറ്റില്‍പ്പറന്നു. പ്രാദേശിക സമ്മര്‍ദ്ദഗ്രൂപ്പുകളുടെ സൗകര്യത്തിന് വഴങ്ങി ഓരോസ്ഥലത്തും വീതി സൗകര്യപൂര്‍വം കൂട്ടിയും കുറച്ചും പോകുന്നതായി പരാതി വ്യാപകമാണ്. വൈദ്യുതി പോസ്റ്റുകള്‍ റോഡ് അരികിലേക്ക് മാറ്റി ഇട്ട് വീതി വര്‍ദ്ധിപ്പിച്ചാണ് മറ്റ് പലയിടത്തും റോഡ് പണിതത്. ഇവിടെ അതിന് നീക്കമുïായില്ല. പ്രധാനമായി ആശാരിമുക്കുമുതല് മൈനാഗപ്പള്ളി പഞ്ചായത്ത് ഓഫീസിനുമുന്നില്വരെ ഒരു ഉത്തരവാദിത്വവുമില്ലാതെയാണ് നിര്‍മാണം നടന്നിട്ടുള്ളത്.
കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റിയില്ലെന്ന കാരണം പറഞ്ഞ് പോസ്റ്റുകള്‍ ടാര്‍ എന്‍ഡില്‍ നിര്‍ത്തി ഒരു പഞ്ചായത്ത് റോഡ് ടാര്‍ ചെയ്യുന്ന ലാഘവത്തോടെയാണ് കിലോമീറ്ററിന് ഒന്നരക്കോടിരൂപ നികുതിപ്പണം ചെലവിട്ട് റോഡ് നിര്‍മിക്കുന്നത്.
പ്രധാന ജംഗ്ഷനായ മൈനാഗപ്പള്ളി പുത്തന്‍ ചന്തയില്‍ വീതികുറച്ചാണ് ടാറിംഗ്. ഇവിടെ അടക്കം പലയിടത്തും റോഡ് കൈയേറിയത് അല്പം പോലും തിരിച്ചുപിടിക്കാന്‍ നീക്കമില്ല. അതുപോലെതന്നെ കൊടും വളവുകളില്‍ സ്ഥലമെടുത്ത് വീതി വര്‍ദ്ധിപ്പിച്ച് അപകടം കുറയ്ക്കുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ല. കോവിഡിന്റെ അരക്ഷിതാവസ്ഥ പരമാവധി മുതലെടുക്കുകയാണ് കിഫ്ബി. ചോദ്യംചെയ്യാന്‍പോലും നാലുപേര്‍ ഒന്നിച്ചുകൂടാത്ത സാഹചര്യം ഇത്തരം വികല നിര്‍മാണത്തിന് ഓശാനപാടുന്നവര്‍ക്കും അനുഗ്രഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: