പത്തനാപുരം: അഗ്‌നിശമനസേനയുടെ അഭിമാനം വാനോളമുയര്‍ത്തിയ ആശിഷ്ദാസിന് പത്തനാപുരം നിലയത്തിലെ സഹപ്രവര്‍ത്തകര്‍ നല്‍കിയത് ഹൃദ്യമായ യാത്രയയപ്പ്. കോവിഡ് മാനണ്ഡങ്ങള്‍ പാലിച്ച് സ്റ്റേഷന്‍ പരിസരത്തായിരുന്നു ചടങ്ങ്.
സഹപ്രവര്‍ത്തകരുടെ ഉപഹാരം പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ്‌കുമാര്‍ സമ്മാനിച്ചു. മാതാപിതാക്കളെയും ഫയര്‍ സര്‍വീസ് റിക്രിയേഷന്‍ ക്ലബ്ബ് പ്രവര്‍ത്തകര്‍ ആദരിച്ചു. ഫയര്‍ സര്‍വീസ് ആയാലും സിവില്‍ സര്‍വീസ് ആയാലും തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ ആത്മാര്‍ഥതയോടെ ചെയ്യുമെന്ന് ആശിഷ് പറഞ്ഞു.
ഐഎഎസ് ട്രയിനിങ്ങിനായി ഉത്തരാഖണ്ഡിലെ മസൂറിയിലേക്ക് യാത്രതിരിക്കുന്ന ആശിഷിന് 12നാണ് പരിശീലനം ആരംഭിക്കുന്നത്. ഐഎഎസ് സെലക്ഷന്‍ ലഭിച്ച ശേഷവും ഫയര്‍ഫോഴ്‌സ് പത്തനാപുരം യൂണിറ്റിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അപകടമേഖലകളിലും കോവിഡിന്റെ ഭാഗമായ അണുവിമുക്തപ്രവര്‍ത്തികളിലും സജീവമായിരുന്നു ആശിഷ്.
സര്‍വീസില്‍ അവസാന ദിവസവും മാതൃക ഫയര്‍സര്‍വ്വീസിലെ അവസാന പ്രവര്‍ത്തി ദിവസത്തിലും മാതൃക കാട്ടിയാണ് ആശിഷ് ദാസ് സിവില്‍ സര്‍വീസിലേക്ക് ചുവടുവയ്‌ക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിളക്കുടിയിലെ പ്രാഥമിക കോവിഡ് സെന്ററില്‍ അണുനശീകരണം നടത്തുന്ന ജോലി സ്വയം ഏറ്റെടുത്ത ശേഷമാണ് ആശിഷ് വിടുതല്‍ വാങ്ങിപോകു
ന്നത്.
സിവില്‍ സര്‍വീസ് പരിശീലനത്തിനായി അവധി എടുത്ത ആശിഷ് കോവിഡ് സമയത്ത് തന്റെ സേവനം ജനങ്ങള്‍ക്ക് നല്‍കണമെന്ന് ആഗ്രഹിച്ചാണ് വീïും പത്തനാപുരം ഫയര്‍ സ്റ്റേഷനിലേക്ക് തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: