കൊട്ടാരക്കര: പഞ്ചായത്തിൽ നിന്നും മാറി കൊട്ടാരക്കര, നഗരസഭയായിട്ട് അഞ്ച് വര്‍ഷം, കൊട്ടാരക്കര ചന്തമുക്കിന്റെ വികസന സ്വപ്‌നങ്ങള്‍ കാറ്റില്‍പ്പറത്തി ഭരണസമിതി. ചന്തമുക്കില്‍ ട്രാഫിക് നിയന്ത്രണത്തിന് ശേഷിച്ചിരുന്ന ട്രാഫിക് ഐലന്റും ഇന്നലെ നിലംപൊത്തി. വാഹനത്തിരക്ക് കൂടിവരുമ്പോഴും കൊട്ടാരക്കര ചന്തമുക്കിലെ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ തീര്‍ത്തും പരിതാപമാണ്. ചന്തമുക്കില്‍ സിഗ്‌നല്‍ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഇനിയും നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറല്ല. കൊല്ലം-തിരുമംഗലം ദേശീയപാതയിലെ പ്രധാന ജംഗ്ഷനാണ് കൊട്ടാരക്കര ചന്തമുക്ക്.
പുത്തൂര്‍-കൊട്ടാരക്കര റോഡും കൊട്ടാരക്കര-ഓയൂര്‍ റോഡുമാണ് ചന്തമുക്കില്‍ ദേശീയപാതയുമായി സംഗമിക്കുന്നത്. ജംഗ്ഷന് സമീപമാണ് കുലശേഖരപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടേക്ക് പോകാനുളള വാഹനങ്ങള്‍ തിരിയുമ്പോള്‍ കുരുക്കുകൂടും. പുലമണ്‍ ജംഗ്ഷനില്‍ സിഗ്‌നല്‍ലൈറ്റ് സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ത്തന്നെ ഇവിടെയും സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപടിയായില്ല. എപ്പോഴും തിരക്കേറിയ റോഡില്‍ ഒന്നോ രïോ പോലീസുകാരാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ഇവര്‍ക്ക് കയറിനില്‍ക്കാനാണ് ട്രാഫിക് ഐലന്റ് സ്ഥാപിച്ചതെങ്കിലും സുരക്ഷിതമല്ലെന്ന കാരണത്താല്‍ ഉപയോഗിക്കിñ. അതാണ് രാവിലെ പൊളിഞ്ഞുവീണത്. എപ്പോഴും ഇതിനോട് ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉïാകും. എന്നാല്‍ ഭാഗ്യവശാല്‍ ആ സമയത്ത് ഉïായിരുന്നില്ല.
ദേശീയപാതയും പ്രധാനറോഡുകളും സംഗമിക്കുന്ന കവലയായിട്ടും ഗതാഗത നിയന്ത്രണത്തിന് സ്ഥിരം സംവിധാനമൊരുക്കാന്‍ അധികൃതര്‍ തയ്യാറല്ല. ഒരുവശത്ത് ആട്ടോ സ്റ്റാന്റാണ്. മറുവശത്ത് ടാറിംഗ് കഴിഞ്ഞ് വീതിയില്ലാത്ത ഇടങ്ങളുമാണ്. കൈകൊï് സിഗ്‌നല്‍ കാട്ടിയാണ് പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കുന്നത്. മഴക്കാലമായാല്‍ പോലീസുകാരും ബുദ്ധിമുട്ടിലാകും. കയറി നില്‍ക്കാന്‍ പോലും സംവിധാനങ്ങളില്ല.
ചന്തമുക്കില്‍ ചെറിയ മഴ പെയ്താല്‍ വെള്ളക്കെട്ടാകുന്ന പതിവുമുï്. കഴിഞ്ഞ മഴയത്ത് മുട്ടൊപ്പം വെള്ളം ഉയര്‍ന്നത് യാത്രക്കാരെ നന്നായി വലച്ചു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുïെങ്കിലും ഇതും പതിവായി പണിമുടക്കും. നേരത്തെ ഷോപ്പിംഗ് കോംപ്‌ളക്‌സിന് പിന്നിലായി പൊതുശൗചാലയം ഉïായിരുന്നത് പൊളിച്ച് നീക്കിയിട്ട് പകരം സംവിധാനം ഉïാക്കിയിട്ടില്ല. തിരക്കേറിയ ചന്തയില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനവും അടുത്തകാലത്തെങ്ങും നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: