കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടാം ഘട്ട കൊറോണ വ്യാപന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും രണ്ടാം ഘട്ട വ്യാപനം ഏത് സമയത്തും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് പറഞ്ഞു.
കൊറോണ വ്യാപനത്തെ പ്രതിരോധിക്കുക എന്നത് എല്ലാ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും ഉത്തരവാദിത്തമാണ്. ഏവരുടേയും സഹകരണത്തോടുകൂടിമാത്രമേ വൈറസ് വ്യാപനം നിയന്ത്രണാതീതമാക്കാന്‍ കഴിയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് അത്യാഹിത വിഭാഗത്തിലും പ്രത്യേക വാര്‍ഡുകളിലേയും രോഗികളുടെ എണ്ണം 8 ശതമാനം വര്‍ദ്ധിച്ചു. ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള എല്ലാ ആശുപത്രികളിലും തീവ്രപരിചരണകിടക്കകളില് 11 ശതമാനം വര്‍ദ്ധനവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രാദേശികമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ആലോചനയില്ല പകര്‍ച്ചാവ്യാധിയെ നേരിടാന്‍ ഓരോ വ്യക്തിയുടെ അവബോധവും ചുറ്റുമുള്ളവര്ക്കുവേണ്ടിയുള്ള സംരക്ഷണം ഓരോരുത്തരുടെയും ഉത്തരവാദിത്തവുമാണ്. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് ഏത് സമയത്തും രണ്ടാം ഘട്ട വ്യാപനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: