കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,210 പേരില്‍ സ്വാബ് പരിശോധന നടത്തിയതില്‍ 567 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ ബാധയേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന നാല് പേരാണ് ഇന്ന് മരണമടഞ്ഞത്. ഇതോടെ കുവൈറ്റില്‍ ആകെ കൊറോണ മരണസംഖ്യ 628 ആയി.
രോഗ ബാധിതരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക് പ്രകാരം ഹവല്ലിയില്‍ നിന്നും 127 പേര്‍ക്കും അഹമ്മദിയില്‍ നിന്നും 135 പേര്‍ക്കും ഫര്‍വാനിയയില്‍ 119 പേര്‍ക്കും ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നും 96 പേര്‍ക്കും ജഹ്റയില്‍ നിന്നും 90 പേരിലുമാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയില്‍ തുടരുന്ന 7,415 പേരില്‍ 129 പേര് തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 7,61,025 പേരെ വൈറസ് പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. ഇതില്‍ 10,7,592 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 99,549 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: