മുംബൈ: ഹാത്രസില്‍ കൊല്ലപ്പെട്ടപെണ്കുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമധ്യേ ദില്ലി-യുപി അതിര്‍ത്തിയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ വസ്ത്രത്തില്‍ കടന്നു പിടിച്ച പോലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗ് . ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസുകാരനെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ചിത്ര അഭ്യര്‍ഥിച്ചു.
പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി പ്രിയങ്ക ഗാന്ധിയും സഹോദരന് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഹാത്രാസിലേക്ക് പോകുന്നതിനിടെയാണ് വിവാദമായ സംഭവമുണ്ടായത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഗൗതം ബുദ്ധ നഗര്‍ (നോയിഡ) പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. സംഭവത്തിനിടെ, ഹെല്‍മെറ്റ് ധരിച്ച ഒരു പോലീസുകാരന് ഡിഎന്‍ഡി ടോള്‍ പ്ലാസയില്‍ പ്രിയങ്കയുടെ വസ്ത്രത്തില്‍ കടന്നു പിടിച്ചു തടയുകയായിരുന്നു. ഇതിന്റെ ചിത്രം ദേശീയമാധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥന് കൈ വയ്ക്കാന്‍ എത്ര ധൈര്യമുണ്ടെന്ന് ട്വീറ്റില്‍ മിസ് വാഗ് പറഞ്ഞു.
തങ്ങളുടെ അധികാര പരിധിയെക്കുറിച്ച് പോലീസ് എപ്പോഴും ശ്രദ്ധാലുവായിരിക്കണം. ഇന്ത്യന്‍ സംസ്കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ് ഇത്തരം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു.എന്‍സിപി വിട്ടു ബിജെപിയില്‍ അംഗമായ നേതാവാണ് ചിത്ര വാഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: