തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ ബിജെപി ഇടതടവില്ലാതെ നടത്തിവരുന്ന സമരങ്ങളെ യുഡിഎഫിനും പേടി. കൊവിഡിന്റെ പേരുപറഞ്ഞ് സമരങ്ങളില്‍ നിന്ന് ഒളിച്ചോടിയവര്‍ സമരങ്ങള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 12ന് അഞ്ചു പേരില്‍ കൂടാതെ സമരം നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളിലെ നേതൃസ്ഥാനം ബിജെപിക്ക് ലഭിച്ചതിലെ ആശങ്കയാണ് സമരം പുനഃരാരംഭിക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്.
കൊവിഡ് വ്യാപനത്തിന്റെ പേരുപറഞ്ഞ് സെപ്തംബര്‍ 28ന് പ്രത്യക്ഷ സമരത്തില്‍ നിന്ന് യുഡിഎഫ് പിന്‍വാങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ സ്വാഗതം ചെയ്തു. എന്നാല്‍, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സമരങ്ങള്‍ തുടരുമെന്നാണ് ബിജെപി അറിയിച്ചത്. ഗാന്ധിജയന്തി ദിനത്തില്‍ നില്‍പ്പ് സമരം ഉള്‍പ്പെടെയുള്ള പ്രത്യക്ഷ സമരങ്ങളും നടത്തി. ഇതോടെ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. കെപിസിസിയോട് ആലോചിക്കാതെ രമേശ് ചെന്നിത്തല എടുത്ത തീരുമാനം രാഷ്ട്രീയമായി ദോഷകരമായെന്നും തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി അവസരം മുതലാക്കുമെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ചെന്നിത്തലയുടെ നിലപാടിനെതിരെ കെ. മുരളീധരനും രംഗത്തുവന്നു. കോണ്‍ഗ്രസ്സിനുള്ളിലെ പോര് രൂക്ഷവുമായി.
മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ സംസ്ഥാന പ്രസിഡന്റ്ഷാഫി പറമ്പില്‍ എംഎല്‍എയെ പോലീസ് തലയ്ക്കടിച്ച് പരിക്കേല്പ്പിച്ചിച്ചിട്ടും ഇതിനെതിരെ തുടര്‍ സമരം നടത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. സമരം ചെയ്യാന്‍ ആളെ കിട്ടാത്തതിനാലാണ് യുഡിഎഫ് പിന്‍വാങ്ങിയതെന്ന ആക്ഷേപവുമുയര്‍ന്നു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനമേറ്റെടുത്ത ശേഷം ഇന്നലെ എം.എം. ഹസന് നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചാണ് സമരങ്ങള്‍ തുടരുമെന്ന് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: