കോട്ടയം: മാപ്പിളലഹള അക്ഷരാര്‍ത്ഥത്തില്‍ ഹിന്ദുവംശഹത്യ തന്നെയായിരുന്നുവെന്ന് ആര്‍എസ്എസ് പ്രാന്ത സഹസമ്പര്‍ക്കപ്രമുഖ് കാ.ഭാ. സുരേന്ദ്രന്. ഭാരതീയവിചാരകേന്ദ്രം കോട്ടയം ജില്ലാസമിതി സംഘടിപ്പിച്ച ത്രിദിനപഠനശിബിരത്തിന്റെ ആദ്യദിനത്തില്‍ മാപ്പിളലഹള- ഉണങ്ങാത്ത മുറിപ്പാടുകള്‍ എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാപ്പിളലഹള സ്വാതന്ത്ര്യസമരമാണെന്നും കര്ഷകലഹളയാണെന്നുമൊക്കെയുള്ള പ്രചരണം വെറും നുണയാണെന്നും ഭാരതത്തിന്റെ സ്വാതന്ത്ര്യദാഹവുമായി യാതൊരു ബന്ധവുമില്ലാത്ത ഖിലാഫത്തിന്റെ സൃഷ്ടിയായ മാപ്പിളലഹള പതിനായിരക്കണക്കിന് ഹിന്ദുക്കളുടെ മതംമാറ്റത്തിനും കൂട്ടക്കൊലയ്ക്കും കാരണമായെന്നും അദ്ദേഹം പറഞ്ഞു.
മാപ്പിളലഹള നടന്ന് നൂറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ വാരിയംകുന്നനെ പോലെയുള്ള വര്ശീയവാദികളെ വീരനായകനായും സ്വാതന്ത്ര്യസമരപോരാളിയായും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് ചരിത്രത്തോടുള്ള നീതിനിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: