അഞ്ചല്‍: കോട്ടുക്കല്‍ വനിതാ സ്പോര്‍ട്സ് അക്കാദമിയും ശരിയായില്ല. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനനുവദിച്ച ദേശീയ വനിതാ കായിക പരിശീലന അക്കാദമിയാണ് ഇടതുസര്‍ക്കാരിന്റെ അനാസ്ഥയില്‍ കായിക കേരളത്തിന് അന്യമായത്.
കോട്ടുക്കല്‍ കൃഷിഫാമിന്റെ ഭാഗമായ ഏക്കറുകണക്കിന് കൃഷിഭൂമി സ്പോര്‍ട്സ് അക്കാദമിക്കുവേïി ഏറ്റെടുത്തിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ കെടുകാര്യസ്ഥതയില്‍ കേരളത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ് ഈ കായിക കേന്ദ്രവും. മുമ്പ് കുളത്തൂപ്പുഴയില്‍ അനുവദിച്ച ഇഫ്ളു (ഇംഗ്ളീഷ് ആന്റ് ഫോറിന് ലാംഗ്വേജ് യൂണിവേഴ്സിറ്റി) മലപ്പുറം പാണക്കാടിന് മാറ്റി സ്ഥാപിച്ചിരുന്നു. കൊല്ലം ജില്ലാപഞ്ചായത്തിന്റെ അധീനതയിലുള്ള കൃഷിഫാമിലെ മുപ്പതേക്കര്‍ കൃഷിഭൂമി കാടുകയറിയതൊഴിച്ചാല് യാതൊന്നും ശരിയായില്ല. കേരളത്തിലെയും ദക്ഷിണഭാരതത്തിലെയും കായിക കുതിപ്പിനും വനിതാ കായിക താരങ്ങളുടെ വളര്‍ച്ചയ്ക്കും കുതിപ്പേകുമായിരുന്ന വലിയ പദ്ധതിയാണ് രാഷ്ട്രീയ പിടിപ്പുകേടില്‍ തകര്‍ന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും കായികപ്രേമികള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ”എല്ലാം ശരിയാക്കാം” എന്നായിരുന്നു അധികാരത്തിലേറാന്‍ വേണ്ടി ഇടതുമുന്നണി നല്കിയ വാഗ്ദാനം. പക്ഷേ കായിക കേരളത്തിന്റെ ചിറകൊടിച്ചായിരുന്നു യുവജനവിരോധികളായ സര്‍ക്കാരിന്റെ തുടര്‍ നടപടി. വനിതാശാക്തീകരണത്തിന് മുതല്‍ക്കൂട്ടാകുമായിരുന്ന വനിതാ സ്പോര്‍ട്സ് അക്കാദമി അകാലചരമം പ്രാപിച്ചതില്‍ ദുഃഖിതരാണ് കായികപ്രേമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: