കൊല്ലം: തീരപ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങള്‍ക്ക് പൂട്ടുവീണു. കഴിഞ്ഞ ദിവസം കൊല്ലം, തങ്കശ്ശേരി മേഖലയിലെ ലാന്‍ഡിംഗ് സെന്ററുകളില്‍ നിന്നും മത്സ്യബന്ധനത്തിന് പോകാന്‍ ജില്ലാ ദുരന്തനിവാരണ അതോററ്റി നിരോധനം ഏര്‍പ്പെടുത്തിയാണ് തിരിച്ചടിയായത്.
ആലപ്പാട് ക്രിട്ടിക്കല്‍ കïൈന്‍മെന്റ് സോണ്‍ ആയതിനെ തുടര്‍ന്ന് അഴീക്കല്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നു. ജില്ലയിലെ പ്രധാന ഹാര്‍ബറുകളായ നീïകരയും ശക്തികുളങ്ങരയും അടച്ചു. നീïകര ഹാര്‍ബറിലെ തൊഴിലാളികള്‍, ഡ്യൂട്ടിയിലുള്ള പോലീസ്, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ശക്തികുളങ്ങര മേഖലയിലും നിരവധി പേര്‍ക്ക് കൊറോണ പോസിറ്റീവായി. ഇതിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ മത്സ്യബന്ധനം നിരോധിച്ചത്.
മറ്റ് ഹാര്‍ബറുകള്‍ അടച്ചതോടെ കൊല്ലത്ത് മത്സ്യവിപണന കേന്ദ്രങ്ങളില്‍ തിരക്ക് കൂടിയിരുന്നു. ഒപ്പം യാനങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ കയറുന്നതും ഗാര്‍ഹിക ആവശ്യക്കാര്‍ എത്തുന്നതും തിരക്ക് വര്‍ധിപ്പിച്ചു. മൂതാക്കര, ജോനകപ്പുറം തങ്കശ്ശേരി മേഖലകളില്‍ 349 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവയില്‍ കൂടുതലും മത്സ്യമേഖലയുമായി ബന്ധപ്പെട്ടവരാണ്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ദുരന്ത നിവാരണ അതോററ്റി നടപടി സ്വീകരിച്ചത്. സ്വാഭാവികമായും തിരക്ക് കൂടുതലായി ഉïാകുന്ന ഹാര്‍ബറുകളിലും മറ്റും വിപുലമായ ക്രമീകരണങ്ങള്‍ നിയന്ത്രണത്തിനായി ഏര്‍പ്പെടുത്തിയിരുന്നു. പാസ് വഴി കച്ചവടക്കാര്‍ക്ക് മാത്രം പ്രവേശനം, ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും ഒറ്റ, ഇരട്ടയക്ക നിയന്ത്രണം എന്നിവ തുടക്കത്തില്‍ തിരക്ക് നിയന്ത്രിക്കാന്‍ സഹായകമായി.
നിയന്ത്രണങ്ങള്‍ക്കായി പോലീസ്, ഫിഷറീസ്, മത്സ്യഫെഡ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവരെ നിയോഗിച്ചിരുന്നു. ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാതായി. ഇതോടെ ഹാര്‍ബറുകളില്‍ വലിയ തിരക്ക് രൂപപ്പെട്ടു.
നിലവില്‍ നീïകര, ചവറ, ആലപ്പാട് പഞ്ചായത്തുകള്‍ ക്രിട്ടിക്കല്‍ കïൈന്‍മെന്റ് സോണാണ്. തീരദേശമേഖല മുഴുവനും റെഡ് കളര്‍ സോണ്‍ ആക്കാനുള്ള സാധ്യതയും നിലവിലുï്. ഫലത്തില്‍ ജില്ലയിലെ കടലോര മത്സ്യബന്ധന മേഖലയാകെ അടഞ്ഞു. കായല്‍ മത്സ്യങ്ങളും ജില്ലയുടെ പുറത്തുനിന്ന് വരുന്ന മത്സ്യങ്ങളുമാകും ഇനി ആശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: