ബാലസോര്‍: അതിര്‍ത്തി തര്‍ക്കങ്ങള്‍ സജീവമായി നില്‍ക്കുന്നതിനിടെ ആണവ വാഹകശേഷിയുള്ള ശൗര്യ മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയില്‍ നടന്ന പരീക്ഷണം വിജയമെന്ന് ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു. ശൗര്യ മിസൈലിന്റെ പുതിയ പതിപ്പിന് 800 കി.മീ. ലക്ഷ്യംവയ്‌ക്കാനാകും. ലക്ഷ്യത്തിലേക്കടുക്കും തോറും ഹൈപ്പര്‍സോണിക് സ്പീഡിലേക്ക് മാറുന്ന സംവിധാനവും പുതിയ പതിപ്പിലുണ്ട്.
ശൗര്യ മിസൈലുകള്‍ക്ക് കൂടുതല്‍ കരുത്തേകുന്നതാണ് പുതിയ പതിപ്പ്. മിസൈലിന്റെ പ്രവര്‍ത്തനം സുഗമമാണെന്നും മറ്റ് പതിപ്പുകളേപ്പോലെ കടുപ്പമേറിയതല്ലെന്നും അധികൃതര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി മിസൈലുകള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിആര്‍ഡിഒയുടെ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: