തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മയാണ് സംസ്ഥാനത്ത് ദിനം പ്രതി കൊറോണ വ്യാപനം കുതിച്ചുയരുന്നതിലൂടെ കാണാനാകുന്നത്. ശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപനവും ഇല്ലാതെ വന്നതോടെ രോഗം പടര്‍ന്നുപിടിക്കുകയാണ്.
രോഗികളുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്തുന്നതില്‍ നിന്നും ആരോഗ്യ വിഭാഗത്തെ ഒഴിവാക്കുകയും കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നത് അടക്കമുള്ള ആരോഗ്യവകുപ്പിന്റെ ഉത്തരവാദിത്വ രീതികള്‍ പോലീസിന് കൈമാറുകയും ചെയ്തതോടെ രോഗ പ്രതിരോധം ആരോഗ്യ വിഭാഗത്തില്‍ നിന്നും അകലെയായി. എല്ലാം ഏകോപിപ്പിക്കാനുള്ള വാര്‍റൂം തകര്‍ന്നു.
വിവിധ വകുപ്പുകള്‍ തമ്മില്‍ പരസ്പരം ചര്‍ച്ചകള്‍പോലും ഇല്ലാത്ത അവസ്ഥയാണ്. തുടക്കത്തില്‍ രോഗികള്‍ കുറവായിരുന്നപ്പോള്‍ വീമ്പുപറഞ്ഞ, കൊട്ടിഗ്ഘോഷിച്ചവയെല്ലാം നിഷ്പ്രഭമാകുന്ന കാഴ്ചയാണ് കൊറോണ പ്രതിരോധത്തില്‍ കാണുന്നത്.
തുടക്കത്തില്‍ പറഞ്ഞത്
- ഭയമല്ല ജാഗ്രത മതി
- രോഗികളുടെ റൂട്ട് മാപ്പ് തയാറാക്കി സമ്പര്‍ക്കമുള്ളവരെ കണ്ടെത്തും.
- പ്രവാസികള്‍ക്കുള്‍പ്പടെ എല്ലാവര്ക്കും സര്‍ക്കാര്‍ ക്വാറന്റൈന്
- 2.5 ലക്ഷം പേര്‍ക്ക് ക്വാറന്റൈന് കേന്ദ്രങ്ങള്‍. പ്രവാസികള്‍ക്ക് അടക്കം സൗജന്യം.
- ദിനംപ്രതി അമ്പതിനായിരം പരിശോധനകള്‍
- ചികിത്സയ്ക്കായി എല്ലാ ആശുപത്രികളിലും പ്രത്യേകം സജ്ജീകരണം
- മറ്റ് രോഗികളെ ചികിത്സിക്കാന്‍ പ്രത്യേക സൗകര്യം
- ആവശ്യത്തിലധികം വെന്റിലേറ്ററുകള്‍ ഒരുക്കും
- എല്ലാ പഞ്ചായത്തിലും പരമാവധി ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍.
- സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ആശുപത്രി സംവിധാനം.
- മരണം പരമാവധി കുറയ്ക്കും
- സ്പ്രിങ്കഌ സോഫ്റ്റ്വെയര് ഉപയോഗിച്ച് രോഗവ്യാപന രീതിയില്‍ പഠനം
- എല്ലാ നിയന്ത്രണത്തിനും വാര്‍റൂം
- സന്നദ്ധ സേവനത്തിന് വോളന്റിയര്‍മാര്‍
- ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വിശ്രമവും ക്വാറന്റൈനും
- രണ്ടാംതല ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കും
- രണ്ടാം തലത്തില്‍ താത്കാലിക ആശുപത്രികള്‍ ഒരുക്കും.
- ലാബുകളും ടെക്നീഷ്യന്മാരെയും സജ്ജമാക്കും.
- ക്വാറന്റൈനില്‍ ഇരിക്കുന്നവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് രോഗവിവരം തിരക്കും
- രോഗം ബാധിച്ചെന്നു തെളിഞ്ഞാല്‍ മിനിട്ടുകള്‍ക്കുള്ളില്‍ ആശുപത്രിയിലേക്ക് മാറ്റും
- ആരോഗ്യ വിഭാഗം പൂര്‍ണ സജ്ജം
- എത്രരോഗികള്‍ വന്നാലും ഒറ്റക്കെട്ടായി നേരിടും
- കൊറോണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കും
ഇപ്പോള്‍ പറയുന്നത്
- ജാഗ്രത പോരാ, ഭയപ്പെടണം
- റൂട്ട് മാപ്പ് തയാറാക്കല്‍ പ്രായോഗികമല്ല
- സംസ്ഥാനം അതിതീവ്ര വ്യാപനത്തിലേക്ക്. ദിനം പ്രതി 90 ശതമാനത്തിലധികം സമ്പര്‍ക്ക രോഗികള്‍
- ദിനം പ്രതി മരണം 10 ന് മുകളില്‍
- രോഗമുക്തി 50 ശതമാനത്തില്‍ താഴെ
- നിലവിലുള്ള വെന്റിലേറ്ററുകള്‍ തികയുന്നില്ല
- കിടക്കള്‍ തികയുന്നില്ല
- പ്രത്യേക രോഗലക്ഷണം കാണിക്കാത്തവരുടെ ചികിത്സ വീടുകളിലാക്കി. ഇതോടെ രോഗം പടര്‍ന്നുപിടിക്കുന്ന അവസ്ഥ.
- വീടുകളില്‍ ചികിത്സയിലുള്ളവരെ ദിനംപ്രതി ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ച് രോഗവിവരം തിരക്കുന്നില്ല.
- ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷീണിതര്‍. കുറച്ചുകൂടി കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും തയാറെടുക്കണമെന്ന് ആരോഗ്യമന്ത്രി
- ഇതുവരെ പ്രതിദിന പരിശോധന അമ്പതിനായിരം എത്തിക്കുന്നത് കഷ്ടിച്ച്
- പരിശോധനയ്ക്ക് ടെക്നീഷ്യന്മാരുടെ കുറവ്
- സാധാരണക്കാരന് സ്വകാര്യലാബുകളുടെ ചൂഷണത്തിന് ഇരയാകുന്നു.
- പ്രാഥമിക സമ്പര്‍ക്ക പട്ടിക തയാറാക്കല്‍ പോലീസിനെ ഏല്‍പ്പിച്ചതോടെ പട്ടികയിലുള്ളവര്‍ പോലും പരിശോധനയ്ക്ക് എത്തുന്നില്ല.
- ആര്‍ക്കും സര്‍ക്കാര്‍ ക്വാറന്റൈന് ഇല്ല. പ്രവാസികളില്‍ നിന്നും ക്വാറന്റൈന് പണം ഈടാക്കി. നിരീക്ഷണം വീടുകളിലാക്കി.
- പ്രതിരോധ പ്രവര്‍ത്തനം പോലീസിലേക്ക് മാറിയതോടെ ആരോഗ്യവകുപ്പില്‍ നിന്നും നിയന്ത്രണം നഷ്ടമായി.
- വാര്‍റൂം പ്രവര്‍ത്തനം പലപ്പോഴും പരാജയം.
- ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ നിറഞ്ഞുകവിയുന്നു. മൂന്നാംഘട്ടത്തിലേക്കുള്ള ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമല്ല
- സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിയുള്ള പ്രതിരോധം ഫലം കണ്ടിട്ടില്ല.
- രോഗികള്‍ റോഡില്‍ മരിച്ച് വീഴേണ്ട അവസ്ഥ
- രോഗം സ്ഥിരീകരിച്ചാല്‍ ഗുരുതരമായാല്പോലും സമയത്ത് ആശുപത്രികളില്‍ ചികിത്സ ഇല്ല
- പരിചരണത്തിന് ആളില്ലാതെ രോഗികളെ പുഴുവരിക്കുന്നു
- കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും ഗര്‍ഭിണിക്ക് പോലും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്ല. ചികിത്സ കിട്ടാതെ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞുങ്ങള്‍ മരിക്കുന്നു.
- സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ മറ്റ് ചികിത്സകള്‍ നിഷേധിക്കുന്നു
- ആള്‍ക്കൂട്ടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും അടക്കം കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ല, പരിശോധനയുമില്ല
- ആന്റിജന്‍ പരിശോധന പോരാ, ആര്‍ടിപിസിആര്‍ തന്ന വേണമെന്ന ഐസിഎംആര്‍ നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ല.
- രോഗവ്യാപനത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ജനങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുന്നു
- രോഗവ്യാപനം തടയാനുള്ള ഐഎംഎയുടെ നിര്‍ദ്ദേശങ്ങള്‍ പോലും പരിഗണിക്കുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: