മുംബൈ: ഇന്ത്യന്‍ വിപണയില്‍ കരുത്ത് തെളിയിച്ച് വീണ്ടും ടാറ്റാ മോട്ടോഴ്സ്. പ്രതിമാസ വില്‍പ്പനയില്‍ വന്‍ മുന്നേറ്റമാണ് ടാറ്റ നടത്തിയിരിക്കുന്നത്. 2020 സെപ്റ്റംബറില്‍ മൊത്തം 21,200 യൂണിറ്റുകളാണ് കമ്പനി ആഭ്യന്തര വിപണിയില്‍ പുറത്തിറക്കിയത്. പ്രതിമാസ വില്‍പ്പനയില്‍ 20,000 യൂണിറ്റ് കഴിഞ്ഞെന്നാണ് ടാറ്റ അറിയിക്കുന്നത്.
എട്ട് വര്‍ഷത്തിന് ശേഷം ടാറ്റയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വില്‍പ്പനയാണ് കഴിഞ്ഞ മാസം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 8,097 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. വിപണിയിലെ വളര്‍ച്ച 162 ശതമാനമായി ടാറ്റ ഉയര്‍ത്തിയിട്ടുണ്ട്.
2012 സെപ്റ്റംബറില്‍ കമ്പനി നിരത്തിലെത്തിച്ച 21,652 യൂണിറ്റുകളാണ് ഇതിനു മുമ്പ് കൈവരിച്ച നേട്ടം. അന്ന് ഇന്‍ഡിക്കയാണ് വിറ്റുപോയത്. പുതിയ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന മൂന്നാമത്തെ വാഹന നിര്‍മാതാക്കളാണ് ടാറ്റ.
ഒന്നാംസ്ഥാനത്തുള്ള മാരുതി കഴിഞ്ഞ മാസം 1.48 ലക്ഷം കാറുകള്‍ വിറ്റപ്പോള്‍ ഹ്യുണ്ടായി വിറ്റത് 50,000 കാറുകളാണ്. തുടര്‍ച്ചയായ രണ്ടാം മാസമാണ് മഹീന്ദ്രയെ കീഴടക്കി ടാറ്റ മൂന്നാംസ്ഥാനത്ത് എത്തുന്നത്. ടാറ്റയുടെ ടിയാഗോയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: