ലഖ്നൗ : ഹത്രാസ് വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് അവസരം മുതലാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളെന്ന് തുറന്ന് സമ്മതിച്ച് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് സംഘത്തിനൊപ്പം ഹത്രാസിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് തരൂര്‍ ഇത്തരത്തില്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പ്രസ്താവന നടത്തിയത്.
‘ഒരു ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയം കളിക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള നിരോധനങ്ങളുണ്ടോ? ഇത് അവസരമാണ് എന്നുമായിരുന്നു ശശി തരൂര്‍ പ്രസ്താവന നടത്തിയത്. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഹത്രാസില്‍ സന്ദര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക വാദ്രയുടേയും ഉദ്ദേശ ശുദ്ധി കൂടി ഇതിലൂടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
ദേശീയ തലത്തില്‍ ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ്സിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണ്. ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ആരും തയ്യാറായിട്ടില്ല.
ഹത്രാസിലേയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് സംഘത്തില്‍ ശശി തരൂരുമുണ്ടായിരുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാദ്ധ്യമ റിപ്പോര്‍ട്ടര്‍ ശശി തരൂരിനോട് പകര്‍ച്ച വ്യാധി നിയമവുമായും കൊറോണ മാനദണ്ഡങ്ങളുമായും ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹം വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറായില്ല. ഒരു ജനാധിപത്യ രാജ്യത്തില്‍ ജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടെന്ന ന്യായമാണ് ശശി തരൂര്‍ മുന്നോട്ടുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: