തൃശൂര്‍: നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിനു സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ക്ക് നേരെയാണ് സംഘം ചേര്‍ന്ന് ഗുണ്ടാ ആക്രമണമുണ്ടായത്. നാല് ബൈക്കുകളിലും രണ്ട് ഓട്ടോറിക്ഷകളിലും എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വടിവാള്‍ വീശി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് ഓട്ടോറിക്ഷകള്‍ തകര്‍ത്ത നിലയിലാണ്.
കെ.എസ്ആര്ടിസി സ്റ്റാന്‍ഡിനു സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ഗുണ്ടാ സംഘം ഡ്രൈവര്‍മാരെ ആക്രമിക്കുകയും ഓട്ടോറിക്ഷകള്‍ തകര്‍ക്കുകയും ചെയ്തത്. ഗുണ്ടാസംഘത്തില്‍പ്പെട്ട ഒരാള്‍ ഇവിടെ ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഇയാള്‍ ഓട്ടോയിലിരുന്ന് പതിവായി മദ്യപിക്കാറുണ്ടെന്നും ഇത് പറ്റില്ല എന്ന് മറ്റുഡ്രൈവര്‍മാര്‍ പറ്ഞതാണ് ആക്രണത്തിന് കാരണമെന്നും പറയുന്നു.
മദ്യപിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഇയാള്‍ മടങ്ങിപ്പോയി സംഘാംഗങ്ങളെക്കൂട്ടി വന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവരുടെ മൊഴി. ഗുണ്ടാസംഘത്തെ കുറിച്ച് സൂചന ലഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
സംഭവത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുമ്പ് പൈപ്പ്,വടിവാള്‍,കത്തി തുടങ്ങിയ മാരകായുധങ്ങളുമായിട്ടാണ് അക്രമികള്‍ എത്തിയത്. നിരപരാധികളാണ് ആക്രമണത്തിനിരയായതെന്നും മേഖല സെക്രട്ടറി സതീഷ് കുന്നമ്മത്ത് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ഇന്നലെ പണിമുടക്കി. പ്രതിഷേധ യോഗത്തില്‍ കെ.എ.മാത്യൂസ്,പ്രവീണ്‍ കൂര്‍ക്കഞ്ചേരി,തോബിയാസ്, അഖില്‍.പി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: