തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ സംസ്ഥാനത്തെ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രാജിവെയ്ക്കാം. കൊലപാതകത്തതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിമാര്‍ രാജിവെയക്കുന്നതാണത്രേ ഇന്ത്യയിലെ രീതി!. മുഖ്യമന്ത്രി സ്ഥാനം ഒഴിയുകമാത്രമല്ല, നിയമ നടപടികളും നേരിടണം. ഇത്തരം കേസുകളില്‍ വധശിക്ഷ വിധിക്കുകയാണ് ഇന്ത്യയിലെ കോടതികളുടെ പതിവ്!. പെണ്‍കുട്ടിയുടെ കേസ് രാഹുലും പ്രിയങ്കയും ഏറ്റെടുക്കുകയും സീതാറം യച്ചൂരി ഗുമസ്തനാകുകയും ചെയ്തതോടെ ആദിത്യ നാഥിന് രക്ഷപെടാനുള്ള പഴുതതൊന്നും ഇല്ലാതായി. കൊല്ലപ്പെട്ട കുട്ടി, പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരിയും മുഖ്യമന്ത്രി ബിജെപിക്കാരനും ആയതിനാല്‍ ഒരിളവും കിട്ടുകയും ഇല്ല.
മുഖ്യമന്ത്രിയാണ് സംഭവത്തില്‍ ഒന്നാം പ്രതിയെന്ന് വ്യക്തമാക്കി മാധ്യമങ്ങളെല്ലാം വാര്‍ത്തയും നല്കി. യോഗി കുറ്റക്കാരനാകുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്.
സെപ്റ്റംബര്‍ 14 ന് പുല്ലും വൈക്കോലും ശേഖരിക്കാന്‍ അമ്മയോടൊപ്പം പാടത്തേക്ക് പോയ പെണ്‍കുട്ടി ക്രൂരമായ ആക്രമണത്തിന് ഇരയാകുന്നു.
സഹോദരിയെ സന്ദീപ് എന്നൊരാള്‍ വധിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടിയുടെ സഹോദരന് പോലീസ് സ്റ്റേഷനില്‍ പരാതി നല്കുന്നു.
അന്ന് തന്നെ സന്ദീപ് എന്ന ആള്‍ക്കെതിരെ എഫ്.ഐ.ആര് റെജിസ്റ്റര്‍ ചെയ്യുന്നു.
എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം ഐ.പി.സി സെക്ഷന്‍ 307നും (വധ ശ്രമം) കേസ് എടുത്തു
സെപ്റ്റംബര്‍ 19ന് സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു
അപകട നില തരണം ചെയ്തിട്ടില്ലാത്തതിനാല്‍ മൊഴിയെടുക്കാന്‍ സാധിക്കുന്നില്ല.
സെപ്റ്റംബര്‍ 22ന് അപകട നില തരണം ചെയ്ത പെണ്‍കുട്ടിയുടെ മൊഴി പൊലീസ് എടുത്തു.
മൊഴിയില്‍ ബാലത്സംഗത്തിന് ഇരയായെന്നും, മറ്റ് മൂന്ന് പേര് കൂടി ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തുന്നു.
എഫ്.ഐ.ആറില്‍ കൂട്ടബലാത്സംഗത്തിന് എതിരായ ഐ.പി.സി 376 D എന്ന വകുപ്പ് കൂടി ചേര്‍ത്തു
മൊഴിയില്‍ പറഞ്ഞ മൂന്ന് പേരെയും തൊട്ടടുത്ത ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തു
സെപ്റ്റംബര്‍ 28ന് പെണ്‍കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക്
അതിനടുത്ത ദിവസം പെണ്‍കുട്ടി മരണത്തിനു കീഴടങ്ങുന്നു.
കേസില്‍ കൊലപാതക കുറ്റം കൂടി ചുമത്തി ഐ.പി.സി 302 കൂടി കൂട്ടിചേര്‍ത്തു.
എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ട് നിഷ്കര്‍ഷിക്കുന്ന തരത്തില്‍ 10 ലക്ഷം നഷ്ടപരിഹാരം നല്കുന്നു.
വിചാരണ അതിനകം പ്രത്യേക അതിവേഗ കോടതിയില്‍ ആരംഭിച്ചു
പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിയുന്നില്ല.
ഫോറന്‍സിക് പരിശോധനയിലും ബലാത്സംഗം നടന്നതായി കാണാനായില്ല.
പാസ്റ്റ് മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടിലും ബലാത്സംഗത്തിന് ഇരയായിരുന്നു എന്നില്ല.
രണ്ട് ജാതികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കാര്യങ്ങല്‍ നീങ്ങുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്തു ഹത്രാസില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നു.
ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് തന്നെ മൃതദേഹം സംസ്കരിക്കുന്നു.
ശവസംസ്കാരത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും പങ്കെടുത്തു.
സിബിഐ അന്വേഷണത്തിനും ഉത്തരവിട്ടു
ആദിത്യ നാഥ് രാജിവെയക്കുകയും തൂക്കിലേറ്റപ്പെടുകയും ചെയ്യും മുൻപ് കേരളത്തിലേക്ക് ഒന്നു നോക്കുന്നത് നന്നായിരിക്കും.
രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരായ താഴെ പറയുന്നവരുടെ കേസുകള്‍ കേരളത്തിലെ എം പി രാഹുലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി യച്ചൂരിയും ശ്രദ്ധിക്കമോ, ആവോ
പോലീസ് പൊതുസമൂഹത്തിന്റെ മുന്നില്‍ മുടി മുറിച്ചതിന് ആത്മഹത്യ ചെയ്ത വിനായകന്
എസ്എഫ്ഐയില്‍ ചേരാത്തതിനാല്‍ ക്രൂരമായി മര്ദ്ദമേറ്റേ അവനീഷ്
തലശ്ശേരിയില്‍ അറസ്റ്റ് ചെയ്ത് ജയിലിടക്കപ്പെട്ട സഹോദരിമാര്‍
വാളയാറില്‍ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന് കെട്ടിത്തൂക്കിയ പിഞ്ചുകുട്ടികള്‍
പ്രേമിച്ചതിന് കൊന്ന് പുഴയിലെറിയപ്പെട്ട കെവിന്
വാരാപ്പുഴയില്‍ പോലീസുകാര്‍ ക്രൂരമായി അടിച്ചുകൊന്ന ശ്രീജിത്ത്
ഭക്ഷണം മോഷ്ടിച്ചു നാട്ടുകാര്‍ അടിച്ചു കൊന്ന മധു
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന് അതിക്രൂരമായി മര്‍ദ്ദിച്ച് അറസ്സുചെയ്യപ്പെട്ട ശ്രീജിത്ത്
സിപിഎം ബ്രാഞ്ച് സെക്രട്ടറി വേശ്യ എന്ന് വിളിച്ച് അധിക്ഷേപിച്ച ചിത്രലേഖ
ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട കോവിഡ് രോഗിയായ യുവതി
യോഗി ആതിത്യനാഥിന് വധശിക്ഷ വിധിക്കുന്ന കോടതി പിണറായി വിജയന്എന്തു ശിക്ഷ നല്‍കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: