കുന്നിക്കോട്: സിപിഎം ഏരിയാകമ്മിറ്റി അംഗത്തിന്റെ ദ്രോഹം നിമിത്തം കൂട്ടമായി ആത്മഹത്യ ചെയ്യുമെന്ന് സിപിഎം ബ്രാഞ്ച് അംഗത്തിന്റെ പരാതി. സിപിഎം കുന്നിക്കോട് ഏരിയാകമ്മിറ്റി അംഗം സജികുമാറിനെതിരെ ചെങ്ങമനാട് കല്ലാറക്കോണം ബ്രാഞ്ച് അംഗവും പിന്നാക്ക സമുദായാംഗവുമായ സുമതി പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്കി.
പിന്നാക്ക സമുദായാംഗമായ തന്നെ നിരന്തരം സജികുമാര്‍ പീഡിപ്പിക്കുകയാണെന്നും ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയെന്നും സുമതി ആരോപിക്കുന്നു. ജീവിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. അനുവാദമില്ലാതെ വസ്തുവിന്റെ കരമടച്ച് പറ്റുചീട്ട് ഉപയോഗിക്കുന്നു. മുത്തൂറ്റ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് ഭര്‍ത്താവിനെ കള്ളക്കേസില്‍ പെടുത്തിയത്.
സിപിഎം ഏരിയാ സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും വിളിച്ചുചോദിക്കുക പോലും ചെയ്തില്ല. കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയേ നിവൃത്തിയുള്ളൂ എന്നാണ് സുമതി പരാതിയില്‍ പറയുന്നത്. ഇരുപത് വര്‍ഷമായി സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്ക് നേരിട്ട പീഡനത്തിനെതിരെ സംസ്ഥാന നേതൃത്വം നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: